നടിയും അവതാരകയുമായ വിജെ ചിത്ര മരിച്ച നിലയിൽ

അഭിറാം മനോഹർ| Last Modified ബുധന്‍, 9 ഡിസം‌ബര്‍ 2020 (12:00 IST)
തമിഴ് നടിയും അവതാരകയുമായ ചിത്ര കാമരാജ്(വിജെ ചിത്ര) മരിച്ച നിലയിൽ കണ്ടെത്തി. വിജയ് ടിവി സംപ്രേക്ഷണം ചെയ്യുന്ന പാണ്ഡ്യൻ സ്റ്റോർസ് എന്ന
ടെലിവിഷൻ
സീരിയലിലൂടെ ശ്രദ്ധേയയായ ന‌ടിയെ ചെന്നൈയിലെ ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. 28 വയസ് മാത്രമാണ് ചിത്രയുടെ പ്രായം.

ഇവിപി ഫിലിം സിറ്റിയിൽ ഒരു പരിപാ‌ടിയു‌‌ടെ ഷൂട്ട് കഴിഞ്ഞ് പുലര്‍ച്ചെ ഒരുമണിയോടെയാണ്‌ ചിത്ര ഹോട്ടൽ റൂമിൽ തിരിച്ചെത്തിയത്. ഭാവി വരനായ ഹേമന്ദിനൊപ്പമായിരുന്നു താമസം. കുളിക്കാൻ പോകുന്നുവെന്ന് പറഞ്ഞ് റൂമിൽ പോയ ചിത്രയെ എറെ നേരം കാണാഞ്ഞിട്ടും സംശയം തോന്നിയപ്പോൾ ഹോട്ടൽ ജീവനക്കാരെ വിളിക്കുകയായിരുന്നുവെന്ന് ഹേമന്ദ് പറയുന്നു.റൂം തുറന്നപ്പോൾ ഫാനിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് ചിത്രയെ കണ്ടെത്തിയത്.

ഏതാനും മാസങ്ങൾക്ക് മുൻപാണ് ചിത്രയും ഹേമന്ദും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :