മഗധീര, ബാഹുബലി,അരുന്ധതിയടക്കമുള്ള ചിത്രങ്ങളുടെ നൃത്തസംവിധായകൻ ശിവശങ്കർ മാസ്റ്റർ കോവിഡ് ബാധിച്ച് മരിച്ചു

ഹൈദരാബാദ്| അഭിറാം മനോഹർ| Last Updated: തിങ്കള്‍, 29 നവം‌ബര്‍ 2021 (13:16 IST)

ഹൈദരാബാദ്: കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്നു പ്രശസ്‌ത തെലുങ്ക്,തമിഴ്‌ നൃത്തസംവിധായകൻ അന്തരിച്ചു. 72 വയസായിരുന്നു. സാമ്പത്തിക ബാധ്യതയെ തുടർന്ന് മാസ്റ്ററിന്റെ ആശുപത്രി ചിലവുകൾ നടന്മാരായ സോനൂ സൂദും ധനുഷും ഏറ്റെടുത്തിരുന്നു.

1948ൽ ജനിച്ച ശിവശങ്കർ എണ്ണൂറോളം സിനിമകൾക്ക് നൃത്തസംവിധാനം ഒരുക്കിയിട്ടുണ്ട്. ദേശീയ പുരസ്‌കാരമടക്കം ഒട്ടേറെ അംഗീകാരങ്ങൾ ഏറ്റുവാങ്ങി. തിരുടാ തിരുടി എന്ന ചിത്രത്തിലെ മൻമദരാസ എസ്എസ് രാജമൗലിയുടെ ചിത്രങ്ങളായ മഗധീര,ബാഹുബലി, എന്നിവയും അരു‌ന്ധതി,സൂര്യവംശം, പൂവെ ഉനക്കാകെ എന്നിവയും ഉൾപ്പടെ ഒട്ടേറെ ഹിറ്റ് ഗാനങ്ങൾക്ക് നൃ‌ത്തസ്അംവിധാനമൊരുക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :