രാജ രാജ ചോളനെ ഹിന്ദു രാജാവാക്കിമാറ്റുന്നു: അസ്തിത്വം അപഹരിക്കപ്പെടുകയാണെന്ന് വെട്രിമാരൻ

അഭിറാം മനോഹർ| Last Modified ചൊവ്വ, 4 ഒക്‌ടോബര്‍ 2022 (14:56 IST)
നമ്മുടെ അസ്തിത്വം വളരെ വേഗം അപഹരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് തമിഴ് സംവിധായകൻ വെട്രിമാരൻ. തിരുവള്ളുവരുടെ ചിത്രത്തിൽ കാവി പുതപ്പിക്കുമ്പോഴും രാജ രാജ ചോളനെ ഹിന്ദു രാജാവാക്കുമ്പോഴും ഇത് സംഭവിക്കുകയാണെന്ന് വിടുതലൈ ചിരുതൈകള്‍ കക്ഷി (വിസികെ) എംപി തോല്‍ തിരുമാവളവൻ 60-ാം പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ച ചടങ്ങിനിടെ വെട്രിമാരൻ പറഞ്ഞു.

മണിരത്നം ചിത്രമായ തിയേറ്ററുകളിൽ എത്തിയതിന് ദിവസങ്ങൾക്കിപ്പുറമാണ് വെട്രിമാരൻ്റെ പരാമർശം. സമൂഹത്തെ ഒറ്റയ്ക്ക് മാറ്റിമറിക്കുന്ന നായകരുടെ കഥകള്‍ ഒഴിവാക്കൂ എന്ന് തിരുമാവളവൻ ഒരിക്കൽ എന്നോട് പറഞ്ഞിട്ടുണ്ട്. എല്ലാ സംവിധായകരും ഒരേ തെറ്റ് വീണ്ടും ആവർത്തിക്കുകയാണ്. നേരെ മറിച്ച് ഒരു പ്രസ്ഥാനത്തിൻ്റെ ശ്രമഫലമായി സമൂഹത്തിൽ മാറ്റം ഉണ്ടാവുന്നുവെന്നാണ് കാണിക്കേണ്ടത്.അതാണ് നല്ലത്.തിരുമണവാളന്‍ പറഞ്ഞതിനെക്കുറിച്ച് വെട്രിമാരന്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :