'വെടിക്കെട്ട് പാക്കപ്പിന് വെടിക്കെട്ട് ബിരിയാണി'; ചിത്രങ്ങളുമായി സിനിമയുടെ നിര്‍മ്മാതാവ്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 18 ഓഗസ്റ്റ് 2022 (17:07 IST)
വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്ന് ആദ്യമായി സംവിധാനം ചെയ്യുന്ന 'വെടിക്കെട്ട്' ചിത്രീകരണം മെയ് നാലാം തീയതിയാണ് ആരംഭിച്ചത്. പൂജ ചടങ്ങുകളോടെ കൊച്ചിയിലാണ് ചിത്രീകരണം തുടങ്ങിയത്. പിന്നീട് ചിത്രീകരണത്തിനിടെ സംവിധായകനും നടനുമായ വിഷ്ണുവിന് പരിക്ക് പറ്റി ഷൂട്ടിംഗ് നിര്‍ത്തിവച്ചു. ഒടുവില്‍ 75 ദിവസംകൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ ടീമിനായി.
വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും തന്നെയാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഇരുന്നൂറോളം പുതുമുഖ താരങ്ങള്‍ സിനിമയില്‍ ഉണ്ടെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

പുതുമുഖങ്ങളായ ഐശ്യര്യ അനില്‍കുമാര്‍, ശ്രദ്ധ ജോസഫ് എന്നിവരാണ് നായികമാര്‍.

രതീഷ് റാം ഛായാഗ്രഹണവും ജോണ്‍കുട്ടി എഡിറ്റിംഗും നിര്‍വഹിക്കുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :