aparna shaji|
Last Modified ബുധന്‍, 8 ജൂണ്‍ 2016 (16:07 IST)
നയൻതാര വിഘ്നേഷ് ശിവ പ്രണയം ഗോസിപ്പുകളിൽ നിറയാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. വിഷ്നേഷാണ് നയൻസിന്റെ വർത്തമാന കാമുകൻ എന്നാണ് പൊതുവെയുള്ള സംസാരം. അതിനെ ബലപ്പെടുത്തുന്നതായിരുന്നു ഇരുവരും പ്രസിദ്ധപ്പെടുത്തിയ ചില സെൽഫികൾ.
നയൻസിനെ നായികയാക്കി വിഘ്നേഷ് ഒരുക്കിയ നാനും റൗഡി താൻ എന്ന പടം വൻവിജയമായിരുന്നു. താരമൂല്യം കൊണ്ട് മികച്ച അഭിപ്രായം ഏറ്റുവാങ്ങുന്ന വിജയ് സേതുപതിയായിരുന്നു ചിത്രത്തിൽ നായകൻ. ഷൂട്ടിംഗിനിടെ വിഘ്നേഷിന്റെയും നയൻസിന്റേയും സൗഹൃദം വളർന്നു.
തുടർന്ന് വിഘ്നേഷ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം നിര്‍മിക്കാൻ നയൻസ് പദ്ധതിയിട്ടിരുന്നു. എന്നാൽ പുതിയ വാർത്ത ഇരുവരും പിരിഞ്ഞുവെന്നും പ്രോജക്ട് ഉപേക്ഷിച്ചുവെന്നുമൊക്കെയാണ്.
നയൻതാരയുമായി അടുപ്പമുള്ള തമിഴ്നാട്ടിൽ വലിയ സ്വാധീനമുള്ള ഒരു നടനാണത്രെ ഇരുവരേയും വേർപിരിച്ചതെന്നും കേൾക്കുന്നു. തമിഴിലെ പ്രമുഖനിർമാതാവും നടനുമായുള്ള നയൻസിന്റെ ബന്ധമാണ് ഇരുവരുടെയും പ്രണയം പിരിയാൻ കാരണമെന്നും സൂചനയുണ്ട്.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം