രേണുക വേണു|
Last Modified ബുധന്‍, 4 ജനുവരി 2023 (17:35 IST)
അമ്മയായ സന്തോഷം പങ്കുവെച്ച് നടി മൈഥിലി. ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ വിവരം മൈഥിലി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.
നീല്‍ സമ്പത്ത് എന്നാണ് മകന് പേരിട്ടിരിക്കുന്നത്. 2022 ഏപ്രില്‍ 28 നായിരുന്നു നടി മൈഥിലിയും ആര്‍ക്കിടെക്റ്റായ സമ്പത്തും സമ്മിലുള്ള വിവാഹം.
തന്റെ ഗര്‍ഭകാല ചിത്രങ്ങള്‍ മൈഥിലി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.
രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാമിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെയാണ് മൈഥിലി മലയാള സിനിമയില്‍ അരങ്ങേറിയത്.
ബ്രെറ്റി ബാലചന്ദ്രന്‍ എന്നാണ് മൈഥിലിയുടെ യഥാര്‍ഥ പേര്. പത്തനംതിട്ട കോന്നി സ്വദേശിനിയാണ്.