വെളുപ്പില്‍ വലിയ കാര്യമൊന്നുമില്ല; ഫെയര്‍നെസ് ക്രീം പരസ്യത്തില്‍ അഭിനയിക്കാനില്ലെന്ന് കങ്കണ

മുംബൈ| JOYS JOY| Last Modified ചൊവ്വ, 26 മെയ് 2015 (15:50 IST)
വെളുത്ത തൊലിയില്‍ വലിയ കാര്യമൊന്നുമില്ലെന്ന് ബോളിവുഡ് താരം കങ്കണ റണാവത്ത്. കറുപ്പിന് അഴകുണ്ടെന്ന് പറയാനും കങ്കണയ്ക്ക് മടിയൊന്നുമില്ല. വാക്കില്‍ മാത്രമല്ല പ്രവൃത്തിയിലൂടെയാണ് കങ്കണ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

സിനിമാതാരങ്ങള്‍ ഇരു കൈയും നീട്ടി സ്വീകരിച്ച് അഭിനയിക്കുന്ന ഫെയര്‍നെസ് ക്രീമിന്റെ പരസ്യത്തില്‍ നിന്ന് പിന്മാറാനുള്ള തീരുമാനമെടുത്താണ് കങ്കണ നിലപാട് വ്യക്തമാക്കിയത്. നിറത്തിന്റെ പേരിലുള്ള ഈ വിവേചനം കുട്ടിക്കാലം മുതലേ തനിക്ക് മനസ്സിലാകാത്തതാണ്. ഈ ഓഫര്‍ നിരസിച്ചതില്‍ തനിക്ക് യാതൊരു വിഷമവും ഇല്ലെന്നും കങ്കണ പറഞ്ഞു.

തൊലിയുടെ നിറവും സൌന്ദര്യവും തമ്മില്‍ യാതൊരു ബന്ധവുമില്ല. നല്ല ഭക്ഷണം കഴിച്ച് ആരോഗ്യമുള്ള തൊലി നില നിര്‍ത്തുക എന്നതാണ് നമ്മള്‍ ചെയ്യേണ്ടത്. തന്‍റെ കുടുംബാംഗങ്ങളില്‍ ഇരുനിറക്കാരും ഇരുണ്ട നിറക്കാരും ഉണ്ട്. ആ വാഗ്ദാനം സ്വീകരിച്ചിരുന്നെങ്കില്‍ അത്, ഇരുനിറക്കാരിയാണെങ്കിലും സുന്ദരിയായ തന്റെ അനിയത്തി രംഗോലിയെ അപമാനിക്കുന്നതിന് തുല്യമാകുമായിരുന്നു എന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :