കെ ആര്‍ അനൂപ്|
Last Modified വെള്ളി, 6 ഓഗസ്റ്റ് 2021 (10:28 IST)
മമ്മൂട്ടി സിനിമയിലെത്തി 50 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഏറ്റവുമധിക പുതുമുഖ സംവിധായകര്‍ക്ക് അവസരം നല്‍കിയ നടന്‍. മെഗാസ്റ്റാര്‍ എത്രയോ സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും മോഹന്‍ലാലിനൊപ്പം ഒരു സിനിമ ചെയ്യുമ്പോള്‍ അതില്‍ ഇപ്പോഴും ഒരു പുതുമയുണ്ട്. ഇരുവരും ഒന്നിക്കുന്ന ഒരു ചിത്രം ബിഗ് സ്‌ക്രീനില്‍ കാണുവാനായി ആരാധകരും ആഗ്രഹിക്കുന്നുണ്ട്. സമീപഭാവിയില്‍ അത്തരമൊരു സിനിമ പ്രതീക്ഷിക്കാം.അമ്പത്തിയഞ്ചോളും ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അടിയൊഴുക്കുകള്‍, നരസിംഹം, ഹരികൃഷ്ണന്‍സ് തുടങ്ങി
ട്വന്റി 20 വരെ.ട്വന്റി 20 പോലെ വന്‍താരനിര അണിനിരക്കുന്ന പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
താരസംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിര ഉദ്ഘാടന ദിവസമായിരുന്നു സിനിമ പ്രഖ്യാപിച്ചത്.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മിക്കുന്നത്. പ്രിയദര്‍ശനും രാജീവ് കുമാറും ചേര്‍ന്ന് സിനിമ സംവിധാനം ചെയ്യും. ഈ ക്രൈം ത്രില്ലറിന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് രാജീവ് കുമാര്‍ തന്നെയാണ്. 150 ഓളം താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കും. കോവിഡ് പാലിച്ചുകൊണ്ട് ഉടന്‍ ചിത്രീകരണം ആരംഭിക്കും. അതേസമയം ടൈറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല. സിനിമയെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ വൈകാതെതന്നെ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.