1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mammootty fans in front of Mammookka's House

ജന്മദിനാശംകള്‍ നേരാന്‍ മമ്മൂട്ടിയുടെ വീടിനു മുന്നില്‍ രാത്രി 12 മണിക്ക് ആരാധകരുടെ തിരക്ക്; ഒടുവില്‍ പൊലീസ് എത്തി

Mammootty
സപ്തതി ആഘോഷിക്കുന്ന മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മലയാള സിനിമാലോകം. രാത്രി 12 മണിക്ക് തന്നെ ആശംസകള്‍ അറിയിക്കാന്‍ നൂറുകണക്കിനു ആരാധകര്‍ കൊച്ചിയിലെ മമ്മൂട്ടിയുടെ വീടിനു മുന്നില്‍ എത്തി. മുന്‍ വര്‍ഷങ്ങളിലും ആരാധകര്‍ ഇങ്ങനെ എത്തിയിരുന്നു. എന്നാല്‍, ഇത്തവണ കോവിഡ് പ്രോട്ടോകോള്‍ ഉള്ളതിനാല്‍ ആരാധകരെ നിയന്ത്രിക്കാന്‍ പൊലീസിനും എത്തേണ്ടിവന്നു. മുകളില്‍ നിന്നുള്ള നിര്‍ദേശം അനുസരിച്ചാണ് തങ്ങള്‍ എത്തിയതെന്നും ആള്‍ക്കൂട്ടം പിരിഞ്ഞുപോകണമെന്നും പൊലീസ് ആവശ്യപ്പെട്ടു. 12 മണി വരെ തങ്ങളെ അവിടെ നില്‍ക്കാന്‍ അനുവദിക്കണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടെങ്കിലും പൊലീസ് സമ്മതിച്ചില്ല. ഒടുവില്‍ മമ്മൂട്ടിയുടെ വീടിനു മുന്നില്‍ നിന്ന് ഉച്ചത്തില്‍ ആശംസകള്‍ അറിയിച്ചാണ് ആരാധകര്‍ പിരിഞ്ഞുപോയത്. 
അടുത്ത ലേഖനം
മമ്മൂട്ടി യഥാര്‍ത്ഥ ജീവിതത്തില്‍ മുഖംമൂടിക്ക് പിന്നില്‍ ഒളിക്കാത്ത നടന്‍: റോഷന്‍ ആന്‍ഡ്രൂസ്