1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Karthi-Rashmika Mandanna starrer 'Sulthan' to stream on OTT platforms

കാര്‍ത്തി-രശ്മിക മന്ദാന ചിത്രം സുല്‍ത്താന് ഒ.ടി.ടി റിലീസ്

രശ്മിക മന്ദാന
കാര്‍ത്തിയുടെ സുല്‍ത്താന് ഒ.ടി.ടി റിലീസ്.ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ അവകാശങ്ങള്‍ സ്വന്തമാക്കി. മെയ് 2 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കും. അതേസമയം ചിത്രത്തിന്റെ തെലുങ്ക് ഡബ്ബഡ് പതിപ്പ് ഒടിടി പ്ലാറ്റ്‌ഫോമായ ആഹയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഏപ്രില്‍ 30ന് സ്ട്രീമിംഗ് ആരംഭിക്കും. ചിത്രത്തിലെ നായിക രശ്മിക മന്ദാനയ്ക്ക് ടോളിവുഡില്‍ ധാരാളം ആരാധകരുണ്ട്.
 
ഭാഗ്യരാജ് കണ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗരുഡ റാം, നെപ്പോളിയന്‍, ലാല്‍, ഹരീഷ് പേരാടി, യോഗി ബാബു, മണ്‍സൂര്‍ അലി ഖാന്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.സത്യന്‍ സൂര്യന്‍ ഛായാഗ്രഹണവും റൂബന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.
അടുത്ത ലേഖനം
അജിത്തിന്റെ 'വലിമൈ' ടീം വീണ്ടും ഒന്നിക്കുന്നു,'തല 61' വരുന്നു