അഭിറാം മനോഹർ|
Last Modified ചൊവ്വ, 18 മാര്‍ച്ച് 2025 (18:58 IST)
ജാപ്പനീസ് പോണ്‍ താരം റേ ലില്‍ ബ്ലാക്ക്(28) ഇസ്ലാം മതം സ്വീകരിച്ചതായി റിപ്പോര്‍ട്ട്. വാര്‍ത്ത പുറത്ത് വന്നതോടെ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ് താരത്തിന്റെ മതം മാറ്റം. മലേഷ്യന്‍ തലസ്ഥാനമായ ക്വലാലംപൂരിലെ പള്ളിയില്‍ പര്‍ദ്ദ ധരിച്ച് ഇഫ്താറിനെത്തിയ വീഡിയോ റേലില്‍ ബ്ലാക്ക് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. സംഭവത്തില്‍ താരത്തെ അനുകൂലിച്ചും വിമര്‍ശിച്ചും ഒട്ടേറെ പേരാണ് രംഗത്ത് വന്നിരിക്കുന്നത്.
എന്റെ ജീവിതത്തിലെ ആദ്യത്തെ ഇഫ്താര്‍ ആശംസകള്‍ എന്ന് കുറിച്ചുകൊണ്ടാണ് റേ വീഡിയോ പങ്കുവെച്ചത്. ക്വലാലംപുരിലെ ആദ്യ സന്ദര്‍ശനത്തിന് ശേഷമാണ് ഇസ്ലാം മതത്തില്‍ താന്‍ ആകൃഷ്ടയായതെന്നും തന്റെ ജീവിതത്തില്‍ അതൊരു വഴിതിരിവായി മാറിയെന്നും റേ ലില്‍ ബ്ലാക്ക് പറയുന്നു. ജീവിതത്തിന്റെ ഉദ്ദേശ്‌ത്തെ പറ്റി തനിക്ക് വളരെ കാലമായി സംശയമുണ്ടായിരുന്നെന്നും ഇസ്ലാമിലെത്തിയപ്പോള്‍ അതിന് ഉത്തരം കിട്ടിയെന്നും പറഞ്ഞ് താരം സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്നും തന്റെ വീഡിയോകളെല്ലാം നീക്കം ചെയ്തിട്ടുണ്ട്. ഏതെങ്കിലും വീഡിയോകള്‍ ഉണ്ടെങ്കില്‍ അതെല്ലാം താന്‍ ഇസ്ലാം മതം സ്വീകരിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഭിനയിച്ചതാണെന്നും താരം വെളിപ്പെടുത്തി.