കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 3 മെയ് 2023 (10:07 IST)
നടി കനിഹ തിരിച്ചുവരവിന്റെ പാതയിലാണ്. കണങ്കാലിന് പൊട്ടലിനും ലിഗ്മെന്റിനും പരിക്കേറ്റ നടി സ്വന്തം കാലില്‍ നടക്കാനായ സന്തോഷത്തിലാണ്. പത്താഴ്ചത്തെ വിശ്രമം ഉണ്ടായിരുന്നു. പരസഹായം ഇല്ലാതെ സ്വയം നടക്കാനായ സന്തോഷം നടി പങ്കുവെച്ചു.
പത്താഴ്ചയ്ക്കുശേഷം ചെന്നൈയിലെ തെരുവുകളിലൂടെ വീണ്ടും കനിഹ നടന്നു.
1999ല്ലെ മിസ്സ് മധുരയായി തെരഞ്ഞെടുക്കപ്പെട്ട കനിഹ മോഡലിംഗ് രംഗത്തുനിന്നാണ് സിനിമയിലെത്തിയത്.
തമിഴ്, മലയാളം, തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള നടി മമ്മൂട്ടിയുടെ പഴശ്ശിരാജയിലൂടെ മലയാളസിനിമയില്‍ തന്റെതായ ഇടം ഉറപ്പിക്കുകയായിരുന്നു.മമ്മൂട്ടിയെ നായകനാക്കി കെ മധു സംവിധാനം ചെയ്ത 'സിബിഐ 5: ദി ബ്രെയിന്‍' എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു. സുരേഷ് ഗോപിയുടെ പാപ്പനിലാണ് നടിയെ ഒടുവില്‍ ആയി കണ്ടത്.