മലയാളത്തേക്കാള്‍ തെലുങ്കില്‍ സജീവം, കാരണമെന്തെന്ന് തുറന്നുപറഞ്ഞ് ഗോവിന്ദ് പത്മസൂര്യ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 18 മെയ് 2023 (15:24 IST)
മലയാളം സിനിമയില്‍ നിന്നും മാറി നില്‍ക്കുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഗോവിന്ദ് പത്മസൂര്യ. നല്ല അവസരങ്ങള്‍ തനിക്ക് ലഭിക്കാത്തതിനാലാണ് മാറിനില്‍ക്കുന്നതെന്ന് നടന്‍. തെലുങ്കില്‍ കൂടുതല്‍ അവസരങ്ങള്‍ വരുന്നതിനാല്‍ തെലുങ്ക് സിനിമയില്‍ സജീവമാകുകയാണെന്നും താരം.

ആഗ്രഹിക്കുന്ന സിനിമകള്‍ മലയാളത്തില്‍ നിന്ന് കിട്ടാത്തത് കൊണ്ടും ഞാന്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ നല്ല സിനിമകള്‍ തെലുങ്കില്‍ നിന്ന് കിട്ടുകയും ചെയ്യുന്നത് കൊണ്ടാണ് മലയാളത്തില്‍ നിന്ന് മലയാളത്തില്‍ ഇപ്പോള്‍ അഭിനയിക്കാത്തത്. മലയാള ചിത്രമായ നീരജ പ്രമോഷന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു നടന്‍. നീരജ എന്ന ചിത്രത്തിലൂടെ തനിക്ക് വീണ്ടും അവസരങ്ങള്‍ ലഭിച്ചു. എന്നാല്‍ അത് എനിക്ക് ഒരുപാട് ഗുണം ചെയ്യും. മലയാളത്തില്‍ നിന്ന് എനിക്ക് അവസരങ്ങള്‍ കിട്ടാതിരുന്നിട്ടില്ല. പക്ഷേ ഒരു അഭിനേതാവ് എന്ന നിലയില്‍ എനിക്ക് കൂടുതല്‍ മികച്ച അവസരങ്ങള്‍ ലഭിക്കുന്നത് മറ്റ് ഭാഷകളില്‍ നിന്നാണ് എന്ന് ഗോവിന്ദ് പത്മസൂര്യ പറഞ്ഞു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :