കമല്‍ഹാസനും മമ്മൂട്ടിക്കും ആ ബുദ്ധിയുണ്ട്, മോഹന്‍ലാലിന് ഇല്ല: ഫാസില്‍

മമ്മൂട്ടിയും കമലുമെല്ലാം ആ ധൈര്യം കാണിക്കുന്നുണ്ടെന്നും മോഹന്‍ലാല്‍ അതിനു തയ്യാറാകുന്നില്ലെന്നും ഫാസില്‍

രേണുക വേണു| Last Modified തിങ്കള്‍, 25 ജൂലൈ 2022 (07:36 IST)

യുവതാരങ്ങളെ തങ്ങളുടെ സിനിമകളില്‍ പ്രാധാന്യത്തോടെ അവതരിപ്പിക്കാന്‍ കമല്‍ഹാസനും മമ്മൂട്ടിയും തയ്യാറാകുന്നുണ്ടെന്നും മോഹന്‍ലാല്‍ അത് ചെയ്യുന്നില്ലെന്നും സംവിധായകന്‍ ഫാസില്‍. കമല്‍ സ്വന്തം ചിത്രത്തില്‍ യുവ നടന്മാരെ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ ബുദ്ധിയാണെന്ന് ഫാസില്‍ അഭിപ്രായപ്പെട്ടു. മമ്മൂട്ടിയും കമലുമെല്ലാം ആ ധൈര്യം കാണിക്കുന്നുണ്ടെന്നും മോഹന്‍ലാല്‍ അതിനു തയ്യാറാകുന്നില്ലെന്നും ഫാസില്‍ പറഞ്ഞു. ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

' കമല്‍ഹാസന്‍ അഭിനയിക്കുന്ന ഒരു സിനിമയില്‍ ഫഹദിനും വിജയ് സേതുപതിക്കും പ്രധാനപ്പെട്ട റോള്‍ നല്‍കണമെങ്കില്‍ അത് കമലിന്റെ ബുദ്ധിയാണ്. കമലിന് കാര്യങ്ങള്‍ മനസ്സിലായി തുടങ്ങിയിട്ടുണ്ട്. ഭീഷ്മപര്‍വ്വം പോലെ ഒരു സിനിമയില്‍ ശ്രീനാഥ് ഭാസിയെയും സൗബിനെയും ഷൈന്‍ ടോം ചാക്കോയേയുമെല്ലാം മെയിന്‍ കഥാപാത്രങ്ങളാക്കിയത് മമ്മൂട്ടിയുടെ ആക്ടിങ് ഇന്റലിജന്‍സാണ്. മോഹന്‍ലാല്‍ ഇതുവരെ അത് കാണിച്ചിട്ടില്ല. കാണിക്കുമെന്നാണ് എന്റെ പ്രതീക്ഷ,' ഫാസില്‍ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :