‘ജോയി മാത്യു ജാതിപ്പേര് വിളിച്ച് തെറി പറഞ്ഞു’

Last Updated: ശനി, 13 സെപ്‌റ്റംബര്‍ 2014 (16:13 IST)
ദേശീയ അവാര്‍ഡ് കിട്ടാത്തതിന്റെ മനോവിഷമത്തില്‍ ജോയി മാത്യു ജാതിപ്പേര് വിളിച്ച് തെറി പറഞ്ഞുവെന്ന് സംവിധായകന്‍ ഡോ ബിജു. അദ്ദേഹമാണ് താന്‍ ആദിവാസി ജനതയെ എങ്ങനെ സേവിക്കണമെന്ന് ഉപദേശിക്കുന്നതെന്നും ബിജു പരിഹസിച്ചു. പെരുച്ചാഴി സിനിമയിലെ അട്ടപ്പാടി ഡയലോഗിനെ വിമര്‍ശിച്ച ബിജുവിനെതിരേ നടന്‍ ജോയ് മാത്യു

പ്രതികരിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഡോ ബിജുവിന്റെ ഫേസ്‌ബുക്ക് കുറിപ്പ്.

സിനിമയിലെ ഒരു
സംഭാഷണ ശകലം തോണ്ടിയെടുത്ത് മോഹന്‍ലാലിനെ വിമര്‍ശിക്കുന്നത് മെന്റല്‍ ഡിസോഡറാണെന്നും തങ്ങള്‍ക്കു അവകാശപ്പെട്ട മണ്ണിനു വേണ്ടി കഴിഞ്ഞ 68 ദിവസമായി ആദിവാസികള്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തിവരുന്ന നില്പ് സമരപ്പന്തലില്‍ ഒന്ന് എത്തി നോക്കുകയെങ്കിലും ചെയ്ത്
ഇയാള്‍ സ്വന്തം മനോനില വീണ്ടെടുക്കുകയാണ് ഇയാള്‍ ചെയ്യേണ്ടതെന്നുമായിരുന്നു ജോയ് മാത്യുവിന്റെ പോസ്റ്റ്.

'അട്ടപ്പാടി' എന്നത് ആദിവാസികളുടെ പര്യായമാക്കുന്നത് തന്നെ ശരിയല്ല.അങ്ങിനെ ഒരു ആദിവാസി ഗോത്രമോ സമൂഹമോ ഇല്ല. വിവിധ ജനവിഭാഗങ്ങള്‍ അധിവസിക്കുന്ന ഒരു ഭൂമിയാണതെന്നും ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.

ഡോ ബിജുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:


ഒരു വര്‍ഷം മുന്‍പ് ഒരു പാതിരാത്രിയില്‍ എനിക്ക് അവാര്‍ഡ് കിട്ടാത്തതിനു കാരണം നീ ദേശീയ അവാര്‍ഡ്‌ കമ്മിറ്റിയില്‍ ഉള്ളതിനാലാണ് എന്ന് പറഞ്ഞ് എന്നെ ഫോണില്‍ വിളിച്ച് ജാതിപ്പേര് വിളിച്ചു തെറി പറഞ്ഞ അതേ ജോയി മാത്യു തന്നെയല്ലേ ഈ ആള്‍ .അല്ലാ ഒരു സംശയം . ആദിവാസി ജനതെയെ എങ്ങനെ സ്നേഹിക്കണം എന്ന് എന്നെ ഉപദേശിക്കുന്നത് അതേ മനുഷ്യന്‍ തന്നെ അല്ലേ എന്ന് ഉറപ്പാക്കിയതാ. ഏതായാലും അന്ന് ഞാന്‍ കൊടുത്ത കേസില്‍ ജാമ്യം എടുത്തു നടക്കുകയാണല്ലോ. കേസ് ഇപ്പോഴും തുടരുന്നു. താങ്കള്‍ പറഞ്ഞാലും താങ്കള്‍ക്ക് തന്നെയാണ് അതിനുള്ള അര്‍ഹത.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :