സൂര്യാങ്കുരം യാത്രയായിട്ട് 12 വര്‍ഷങ്ങള്‍,ഗിരീഷ് പുത്തഞ്ചേരിയുടെ ഓര്‍മകളില്‍ സംവിധായകന്‍ വി എ ശ്രീകുമാര്‍
കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 10 ഫെബ്രുവരി 2022 (10:28 IST)
എത്ര കേട്ടാലും മതിയാകില്ല ആ പാട്ടുകള്‍. ഗിരീഷ് പുത്തഞ്ചേരിയുടെ യാത്രയായിട്ട് ഇന്നേക്ക് 12 വര്‍ഷങ്ങള്‍. 2010 ഫെബ്രുവരി 10-ന് 48-ാം വയസ്സില്‍ അദ്ദേഹം നമ്മളെയെല്ലാം വിട്ടുപോകുമ്പോള്‍ നഷ്ടം മലയാളസിനിമയ്ക്ക്.ദിവസത്തില്‍ ഒരു തവണയെങ്കിലും ഒരു പുത്തഞ്ചേരിപ്പാട്ട് കേല്‍ക്കാതെയോ മൂളാതെയോ കടന്നുപോവുന്ന മലയാളികള്‍ ഉണ്ടാവില്ലെന്നാണ് സംവിധായകന്‍ വി എ ശ്രീകുമാര്‍ പറയുന്നത്.
വി. എ. ശ്രീകുമാറിന്റെ വാക്കുകള്‍: കാലമെത്ര കഴിഞ്ഞാലും 'പിന്നെയും പിന്നെയും പടികടന്നെത്തുന്ന' ഓര്‍മയാണ് പുത്തഞ്ചേരി. ദിവസത്തില്‍ ഒരു തവണയെങ്കിലും ഒരു പുത്തഞ്ചേരിപ്പാട്ട് കേല്‍ക്കാതെയോ മൂളാതെയോ കടന്നുപോവുന്ന മലയാളികള്‍ ഉണ്ടാവില്ല. നാമുള്ള കാലത്തോളം അത് അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും. 'സൂര്യാങ്കുരം യാത്രയായി'ട്ട് 12 വര്‍ഷങ്ങള്‍.ഗിരീഷ് പുത്തഞ്ചേരിയുടെ ഓര്‍മകള്‍ക്കു മുന്നില്‍ പ്രണാമം
സൂര്യകിരീടം വീണുടഞ്ഞു (ദേവാസുരം),പിന്നെയും പിന്നെയും ആരോ (കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് - 1997),ആരോ വിരല്‍മീട്ടി... (പ്രണയവര്‍ണ്ണങ്ങള്‍ - 1998),കണ്ണുംനട്ട് കാത്തിരുന്നിട്ടും...(കഥാവശേഷന്‍ (2004),
ആകാശദീപങ്ങള്‍ സാക്ഷി.. (രാവണപ്രഭു - 2001) തുടങ്ങി എന്നും കേള്‍ക്കാന്‍ കൊതിക്കുന്ന ഗിരീഷ് പുത്തഞ്ചേരിയുടെ എത്രയോ ഗാനങ്ങള്‍.
1989-ല്‍ പുറത്തിറങ്ങിയ എന്‍ക്വയറി സിനിമയ്ക്ക് ഗാനങ്ങളെഴുതി കൊണ്ടാണ് ചലച്ചിത്രലോകത്തേക്ക് കാല്‍വയ്ക്കുന്നത്. ഏഴു തവണ മികച്ച ഗാനരചയിതാവിനുള്ള കേരള സര്‍ക്കാരിന്റെ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി.
മസ്തിഷ്‌കരക്തസ്രാവത്തെത്തുടര്‍ന്ന് കോഴിക്കോട്ടെ മിംസ് ആശുപത്രിയില്‍ വച്ച് ഗിരീഷ് പുത്തഞ്ചേരി അന്തരിച്ചു.