ശത്രുക്കളെ വേട്ടയാടാന്‍ ക്രിസ്റ്റഫര്‍, മമ്മൂട്ടിയുടെ അടുത്ത റിലീസ്

കെ ആര്‍ അനൂപ്| Last Modified ശനി, 28 ജനുവരി 2023 (09:09 IST)
ക്രിസ്റ്റഫര്‍ പ്രദര്‍ശനത്തിന് തയ്യാറായെന്ന് മമ്മൂട്ടി തന്നെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇപ്പോഴിതാ സിനിമ റിലീസിലേക്ക് അടുത്തു എന്ന സൂചന നല്‍കിയിരിക്കുകയാണ് നിര്‍മാതാക്കള്‍. നടന്റെ അടുത്തതായി തിയേറ്ററുകളിലേക്ക് എത്തുന്ന സിനിമയും ക്രിസ്റ്റഫര്‍ തന്നെയാകും.

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ക്രിസ്റ്റഫര്‍ വൈകാതെ പ്രദര്‍ശനത്തിന് എത്തും.ഉദയ കൃഷ്ണ തിരക്കഥ രചിച്ച ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ബി ഉണ്ണികൃഷ്ണന്‍ തന്നെയാണ്.

ഈ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഗംഭീരമാകുമെന്ന് നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി പറഞ്ഞിരുന്നു. 56 ലൊക്കേഷനുകളിലായി 79 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. 'ബയോഗ്രാഫി ഓഫ് എ വിജിലന്റ് കോപ്' എന്നാണ് സിനിമയുടെ ടാഗ് ലൈന്‍.


സ്‌നേഹ, അമലപോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാര്‍.

തെന്നിന്ത്യന്‍ താരം വിനയ് റായ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. വില്ലന്‍ വേഷത്തിലാണ് അദ്ദേഹം എത്തുന്നത്.ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദീഖ്, ജിനു എബ്രഹാം തുടങ്ങിയ താരനിര കൂടാതെ 35 ഓളം പുതുമുഖങ്ങളും അഭിനയിക്കുന്നു. ഹൃദയം സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടന്‍ കലേഷ് രാമാനന്ദ് മമ്മൂട്ടിയുടെ ക്രിസ്റ്റഫറില്‍ അഭിനയിച്ചിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :