Last Modified തിങ്കള്‍, 13 മെയ് 2019 (13:21 IST)
നടൻ ഉണ്ണി മുകുന്ദനെതിരായ പീഡന കേസിൽ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പ്രാഥമിക സാക്ഷി വിസ്താരം പൂർത്തിയായി. വാദം 16ന് ആരംഭിക്കും.
ജൂലൈയിൽ ഉണ്ണിമുകുന്ദന്റെ ചേരാനല്ലൂരുള്ള വാടക വീട്ടിൽവച്ച് പരാതിക്കാരിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. നേരത്തെയുള്ള പരിചയത്തിന്റെ അടിസ്ഥാനത്തിൽ സിനിമയ്ക്ക് പറ്റിയ കഥ തന്റെ കൈയ്യിലുണ്ടെന്ന് പരാതിക്കാരി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഥ അവതരിപ്പിക്കാനായി എത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവം ഉണ്ടായതെന്ന് പരാതിയിൽ പറയുന്നു.
മജിസ്ട്രേറ്റ് മുൻപാകെ പരാതിക്കാരി നേരിട്ട് കേസ് കൊടുത്തതിന്റെ പശ്ചാത്തലത്തിൽ മജിസ്ട്രേറ്റ് ഉണ്ണി മുകുന്ദനെ സമൻസ് അയച്ച് വിളിച്ചുവരുത്തുകയായിരുന്നു.