ക്രൂരതയ്‌ക്ക് അനുകൂല നിലപാട് എടുക്കുന്നതോടെ അവർ കുറ്റകൃത്യത്തിന് അനുകൂലികളാകുന്നു: ആഷിഖ് അബു

അഭിറാം മനോഹർ| Last Modified ശനി, 19 സെപ്‌റ്റംബര്‍ 2020 (07:25 IST)
നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണയിൽ നടൻ സിദ്ദിഖും നടി ഭാമയും കൂറുമാറിയ സംഭവത്തിൽ പ്രതികരണവുമായി സംവിധായകൻ ആഷിഖ് അബു. ക്രൂരതയ്‌ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതോടെ ഇവരും കുറ്റകൃത്യത്തിന്റെ അനുകൂലികളാവുകയാണ്. നിയമസംവിധാനങ്ങളുടെ അവസാന വാതിൽ അടയുന്നതുവരെയും ഇരയ്‌ക്കൊപ്പം തന്നെ ഉണ്ടാകുമെന്നും ആഷിഖ് അബു ഫേസ്‌ബുക്കിൽ കുറിച്ചു.

ആഷിഖ് അബുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം

തലമുതിർന്ന നടനും നായികനടിയും കൂറുമാറിയതിൽ അതിശയമില്ല.
നടന്ന ക്രൂരതക്ക് അനൂകൂല നിലപാട് സ്വീകരിക്കുന്നതിലൂടെ ധാർമികമായി ഇവരും കുറ്റകൃത്യങ്ങളുടെ അനൂകൂലികളായി മാറുകയാണ്. ഇനിയും അനുകൂലികൾ ഒളിഞ്ഞും തെളിഞ്ഞും അണിചേരും. നിയമസംവിധാനത്തെ, പൊതുജനങ്ങളെയൊക്കെ എല്ലാകാലത്തേക്കും കബളിപ്പിക്കാമെന്ന് ഇവർ കരുതുന്നു.
ഈ കേസിന്റെ വിധിയെന്താണെങ്കിലും, അവസാന നിയമസംവിധാനങ്ങളുടെ വാതിലുകൾ അടയുന്നതുവരെ ഇരക്കൊപ്പം ഉണ്ടാകും. #അവൾക്കൊപ്പംമാത്രം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :