ബോളിവുഡിലെ ഹിറ്റ് ചിത്രമായ 'ആര്‍ട്ടിക്കിള്‍ 15' തമിഴിലേക്ക്, ഇതാദ്യമായി പോലീസ് യൂണിഫോമില്‍ ഉദയനിധി സ്റ്റാലിന്‍, മോഷന്‍ പോസ്റ്റര്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 21 ഒക്‌ടോബര്‍ 2021 (09:59 IST)

ബോളിവുഡിലെ ഹിറ്റ് ചിത്രമായ 'ആര്‍ട്ടിക്കിള്‍ 15' തമിഴിലേക്ക്. ആയുഷ്മാന്‍ ഖുറാന കേന്ദ്രകഥാപാത്രമായെത്തിയ ഹിന്ദി ചിത്രത്തിലെ തമിഴ് പതിപ്പില്‍ ഉദയനിധി സ്റ്റാലിന്‍ പ്രധാന വേഷത്തിലെത്തും. ഉദയനിധി തന്റെ കരിയറില്‍ ആദ്യമായി പോലീസ് യൂണിഫോം അണിയുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.
'നെഞ്ചുക്ക് നീതി' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മോഷന്‍ പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. ബോണി കപൂര്‍ ആണ് 'ആര്‍ട്ടിക്കിള്‍ 15' ന്റെ തമിഴ് റീമേക്ക് അവകാശം നേടിയത്.

അരുണ്‍രാജ കാമരാജ് ആണ് തമിഴ് പതിപ്പ് സംവിധാനം ചെയ്യുന്നത്.തന്യ രവിചന്ദ്രനാണ് നായികയായി അഭിനയിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :