മോശം ദാമ്പത്യം ഉപേക്ഷിക്കുന്നതിൽ തെറ്റില്ല, ഡിവോഴ്സ് ഫോട്ടോഷൂൂട്ടുമായി നടി ശാലിനി

അഭിറാം മനോഹർ| Last Modified ചൊവ്വ, 2 മെയ് 2023 (15:22 IST)
സമൂഹമാധ്യമങ്ങളിൽ വൈറലായി നടി ശാലിനിയുടെ ഡിവോഴ്സ് ഫോട്ടോഷൂട്ട്. മുള്ളും മലരും എന്ന സീരിയലിലൂടെ ശ്രദ്ധേയയായ താരം ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ വലിച്ചുകീറുന്നതാണ് ഫോട്ടോഷൂട്ടിലുള്ളത്. ജീവിതത്തിൽ 99 പ്രശ്നങ്ങളുണ്ടാകും. അതിലൊന്നല്ല ഭർത്താവ് എന്ന ബോർഡും താരം കയ്യിൽ പിടിച്ചിട്ടുണ്ട്. ചുവന്ന ഗൗണാണ് താരം ധരിച്ചിട്ടുള്ളത്.

വർഷങ്ങൾക്ക് മുൻപായിരുന്നു റിയാസുമായുള്ള ശാലിനിയുടെ വിവാഹം. ഈ ബന്ധത്തിൽ ഇവർക്കൊരു മകളുമുണ്ട്. മോശം ദാമ്പത്യം ഉപേക്ഷിക്കുന്നതിൽ തെറ്റില്ല, കാരണം നിങ്ങൾ സന്തോഷത്തോടെയിരിക്കാൻ അർഹനാണ്. നിങ്ങളുടെ കുട്ടികൾക്കും മികച്ച ഭാവി നിർമിക്കാൻ ആവശ്യമായ മാറ്റങ്ങൾ വരുത്തുക താരം കുറിച്ചു. വിവാഹബന്ധം ഉപേക്ഷിച്ച് ഒറ്റയ്ക്ക് നിൽക്കാൻ ഒരുപാട് ധൈര്യം ആവശ്യമാണെന്നും അതിനാൽ ഈ ഫോട്ടോഷൂട്ട് ധൈര്യശാലികൾക്ക് സമർപ്പിക്കുന്നുവെന്നും ശാലിനി ചിത്രങ്ങൾക്കൊപ്പം കുറിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :