അമ്മയുടെ രാജകുമാരന്‍, ഇന്ന് 2 വയസ്സ്, മകന് ആശംസകളുമായി നടി പാര്‍വതി

കെ ആര്‍ അനൂപ്| Last Updated: ബുധന്‍, 7 ഡിസം‌ബര്‍ 2022 (09:09 IST)
നടി പാര്‍വതി ആര്‍ കൃഷ്ണ സന്തോഷത്തിലാണ്. മകന്റെ രണ്ടാം പിറന്നാള്‍ ആഘോഷിക്കുകയാണ് താരം.അവ്യുക്ത് എന്നാണ് മകന്റെ പേര്.A post shared by PARVATHY (@parvathy_r_krishna)

ഭര്‍ത്താവ് ബാലഗോപാലും മകന് പിറന്നാള്‍ ആശംസകളുയി എത്തി.അഞ്ചാം വിവാഹ വാര്‍ഷികം നവംബര്‍ 9 ആയിരുന്നു നടി ആഘോഷിച്ചത്.
മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത
മാലിക്കിലെ ജയിലിലെ ഡോക്ടറുടെ വേഷം ചെയ്തയാളാണ് പാര്‍വതി. സീരിയലുകളിലും സജീവമായ താരം പത്തനംത്തിട്ട സ്വദേശിയാണ്.

ഏയ്ഞ്ചല്‍സ് എന്ന ചിത്രത്തിലും നടി അഭിനയിച്ചിട്ടുണ്ട്. ഓഡിഷനില്‍ ഒന്നും അധികം പങ്കെടുക്കാത്ത ആളാണ് താനെന്നും ഒഡീഷനിലൂടെ തന്നെയാണ് മാലിക്കില്‍ എത്തിയതെന്നും നടി പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :