അഭിറാം മനോഹർ|
Last Modified വെള്ളി, 18 ഫെബ്രുവരി 2022 (17:51 IST)
നവംബറിൽ വിവാഹിതയായിരുന്നെങ്കിലും വാർത്ത പുറത്തുവിടാതിരുന്നത് മകൾക്ക് ചീത്തപ്പേര് ഉണ്ടാകരുതെന്ന് കരുതിയെന്ന് നടി അഞ്ജലി നായർ.സഹസംവിധായകനായ അജിത് രാജുവിനെയാണ് അഞ്ജലി വിവാഹം ചെയ്‌തത്.
വിവാഹ വിശേഷങ്ങള്‍ കൊട്ടിഘോഷിക്കാനോ, ഉല്‍സവമാക്കാനോ താത്പര്യമുണ്ടായിരുന്നില്ല. തങ്ങളെ ഒന്നിച്ചു കാണുമ്പോള്‍ മറ്റൊരു രീതിയിലുള്ള സംസാരമുണ്ടാകരുതല്ലോ എന്നു ചിന്തിച്ചപ്പോഴാണ് വിവാഹിതരായ സന്തോഷം പങ്കിടാൻ തീരുമാനിച്ചത്. ഒന്നിച്ച് മുന്നോട്ട് പോകാനാകും എന്ന തോന്നിയപ്പോഴാണ് വീട്ടുകാരുമായി സംസാരിച്ചത്.
അഞ്ജലി നായരുടെ രണ്ടാം വിവാഹമാണിത്.സംവിധായകന്‍ അനീഷ് ഉപാസനയാണ് അഞ്ജലിയുടെ ആദ്യ ഭര്‍ത്താവ്. അഞ്ജലി നായരുടെയും അജിത് രാജുവിന്റെയും രണ്ടാമത്തെ വിവാഹമാണിത്.