വിജയ് യേശുദാസ് വിവാഹമോചിതനാകുന്നു എന്ന വാര്‍ത്തയില്‍ കഴമ്പില്ല

വിജയ് യേശുദാസും താനും പിരിയുന്നില്ലെന്ന് ഭാര്യ ദര്‍ശന

Vijay Yesudas, Darshana, Lissy, Priyadarshan, Dileep, Manju Varyar, വിജയ് യേശുദാസ്, ദര്‍ശന, പ്രിയദര്‍ശന്‍, ലിസി, ദിലീപ്, മഞ്ജു വാര്യര്‍
Last Modified ചൊവ്വ, 20 സെപ്‌റ്റംബര്‍ 2016 (17:07 IST)
ഗായകന്‍ വിജയ് യേശുദാസ് വിവാഹമോചിതനാകുന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് വിജയുടെ ഭാര്യ ദര്‍ശന. തങ്ങള്‍ വേര്‍പിരിയുന്നു എന്ന മട്ടില്‍ പ്രചരിക്കുന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് ദര്‍ശന മാധ്യമങ്ങളെ അറിയിച്ചു.

പ്രിയദര്‍ശനും ലിസിയും വേര്‍പിരിഞ്ഞ വാര്‍ത്ത വന്നതിന് പിന്നാലെയാണ് വിജയ് യേശുദാസ് - ദര്‍ശന ദമ്പതികളും പിരിയുന്നതായുള്ള വാര്‍ത്ത പ്രചരിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഈ വാര്‍ത്ത പടര്‍ന്നുപിടിക്കുകയും ചെയ്തിരുന്നു.

ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വിജയ് യേശുദാസും ദര്‍ശനയും വിവാഹിതരായത്. ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :