കൊച്ചി|
Last Modified ചൊവ്വ, 8 മാര്‍ച്ച് 2016 (18:07 IST)
ജീവിച്ചിരുന്നെങ്കില്‍ നടന് കലാഭവന്‍ മണി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സി പി എം സ്ഥാനാര്‍ത്ഥിയായി കുന്നത്തുനാട് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമായിരുന്നു. എന്നാല്‍ രംഗബോധമില്ലാത്ത മരണം മണിയെ കവര്‍ന്നെടുത്തതോടെ സി പി എം വെട്ടിലായി. ഇനി കുന്നത്തുനാട്ടില്‍ ആരെ സ്ഥാനാര്‍ത്ഥിയാക്കും?
കലാഭവന്‍ മണിയോളം ജനകീയനായ മറ്റൊരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. കുന്നത്തുനാട് മണ്ഡലവുമായി മണിക്ക് അത്രയേറെ ബന്ധമുണ്ടായിരുന്നു. ജനങ്ങള്‍ക്കും വലിയ സ്നേഹമുള്ള വ്യക്തിയായിരുന്നു മണി. മത്സരിച്ചിരുന്നെങ്കില്‍ മണി എം എല്‍ എ ആകുമായിരുന്നു എന്നുറപ്പ്.
എന്തായാലും ഇനി ആരെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആലോചിച്ച് തീരുമാനിക്കാനാണ് പാര്‍ട്ടിയുടെ പരിപാടി. എറണാകുളത്തെ മറ്റ് മണ്ഡലങ്ങളിലേക്ക് മത്സരിക്കാനായി പരിഗണിക്കുന്നവരുടെ പ്രാഥമിക പട്ടികയായി.
എറണാകുളത്ത് എം അനില്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ആലോചന. കൊച്ചിയില്‍ കെ ജെ മാക്സി, ഡോ.ജെ ജേക്കബ് എന്നിവരെയാണ് പരിഗണിക്കുന്നത്.
തൃക്കാക്കരയില്‍ ദിനേശ് മണിയെയും സെബാസ്റ്റിയന് പോളിനെയും കെ എന്‍ ഉണ്ണികൃഷ്ണനെയും പരിഗണിക്കുന്നു. ആലുവയില്‍ ബി സലിം ആയിരിക്കും സ്ഥാനാര്‍ത്ഥി.
കളമശ്ശേരിയില്‍ എസ് ചന്ദ്രന് പിള്ള, എ എം യൂസഫ്, സക്കീര്‍ ഹുസൈന് ഇവരില്‍ ഒരാള്‍ സി പി എം സ്ഥാനാര്‍ത്ഥിയാകും. പെരുമ്പാവൂരില്‍ സാജു പോള്‍, എം സി മോഹന്നന് എന്നിവരെ പരിഗണിക്കുന്നു. കുന്നത്തുനാട്ടില്‍ മണിക്ക് പകരക്കാരനെ കൂടി കണ്ടെത്തിയാല്‍ എറണാകുളത്ത് സി പി എം സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഏകദേശ ചിത്രമാകും.