Last Modified ചൊവ്വ, 14 ജൂണ്‍ 2016 (15:54 IST)
‘ചാര്‍ലി’ പറക്കുകയാണ്. മലയാളത്തില്‍ നിന്ന് ഇനി തമിഴിലേക്ക്. ചാര്‍ലിയുടെ തമിഴ് റീമേക്കില്‍ ടൈറ്റില്‍ കഥാപാത്രമായി ദുല്‍ക്കര്‍ സല്‍മാന് പകരം മാധവന്‍ അഭിനയിക്കും.
എ എല്‍ വിജയ് ആണ് ചാര്‍ലി റീമേക്ക് സംവിധാനം ചെയ്യുന്നത്. നായകസ്ഥാനത്തുനിന്ന് ദുല്‍ക്കര്‍ മാറുന്നുണ്ടെങ്കിലും നായികയായി പാര്‍വതി തന്നെ വരും. ടെസ എന്ന കഥാപാത്രത്തെ പാര്‍വതി തന്നെ അവതരിപ്പിക്കട്ടെ എന്നാണ് സംവിധായകന്‍റെ നിലപാട്.
നവംബറിലാണ് ചിത്രീകരണം ആരംഭിക്കുന്നത്. തമിഴ്നാട്ടിലെ ഒരു വലിയ ഉത്സവം ക്ലൈമാക്സിനായി ചിത്രീകരിക്കും.
മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചാര്‍ലി മലയാളത്തില്‍ 40 കോടിയിലേറെ കളക്ഷന്‍ നേടിയ സിനിമയാണ്. എട്ട് സംസ്ഥാന അവാര്‍ഡുകളും ചാര്‍ലി സ്വന്തമാക്കിയിരുന്നു.