ഈ കണ്ടതൊന്നുമല്ല ‘കസബ’, എന്താ... ബല്‍‌റാമാണെന്ന് കരുതിയോ?

കസബയിലെ രാജന്‍ സക്കറിയയ്ക്ക് മറ്റൊരു മുഖമുണ്ട്, ആരും കണ്ടിട്ടില്ലാത്ത പുതിയ മുഖം!

Kasaba, Mammootty, Nithin, Renji Panicker, Mohanlal, കസബ, മമ്മൂട്ടി, നിഥിന്‍, രണ്‍ജി പണിക്കര്‍, മോഹന്‍ലാല്‍
Last Modified വെള്ളി, 24 ജൂണ്‍ 2016 (18:51 IST)
മമ്മൂട്ടിയുടെ കരിയറില്‍ അനവധി പൊലീസ് കഥാപാത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ രാജന്‍ സക്കറിയ പോലെ മറ്റൊന്നുണ്ടാവില്ല. ‘കസബ’ എന്ന സിനിമയിലെ കഥാപാത്രം അത്രമാത്രം വ്യത്യസ്തമാണ്. എന്നാല്‍ ബല്‍‌‌റാമിനെയോ നരിയെയോ ഒന്നും പ്രതീക്ഷിച്ച് രാജന്‍ സക്കറിയയെ കാണാന്‍ എത്തരുത്. രാജന്‍ ആള് വേറെ ലെവലാണ്.

പൊലീസ് ജീപ്പിന്‍റെ ബോണറ്റില്‍ ഇരുവശത്തും കൈകളിട്ട്, ബം‌പറില്‍ ഇരുന്ന് കാലിന്‍‌മേല്‍ കാല്‍ വച്ച്, മുഖത്ത് കൂളിംഗ് ഗ്ലാസ് ഫിറ്റ് ചെയ്ത് അടിപൊളിയായിട്ടുള്ള രാജന്‍ സക്കറിയയുടെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ട്രോളിന് കാരണമായിരുന്നല്ലോ. അതിന് ശേഷമെത്തിയ പോസ്റ്ററുകളും ട്രോളാക്രമണത്തിന് വിധേയമായി. എന്നാല്‍ അറിഞ്ഞോളൂ, ട്രോളിയവര്‍ ഞെട്ടും. വരുന്നത് രാജമാണിക്യത്തെ വെല്ലുന്ന ഒരു പുപ്പുലിയാണ്.

അത്യാവശ്യവും അതിലേറെയും തല്ലിപ്പൊളിത്തരങ്ങള്‍ കൈവശമുള്ള പൊലീസ് ഉദ്യോഗസ്ഥനാണ് രാജന്‍ സക്കറിയ. ഒരു കില്ലാടി. തല്ലിന് തല്ല് പല്ലിന് പല്ല് എന്ന മട്ടിലാണ് കാര്യങ്ങള്‍. പാലക്കാട് ജില്ലയില്‍ ജോലിചെയ്തിരുന്ന രാജന്‍ സക്കറിയ കേരള - കര്‍ണാടക അതിര്‍ത്തിയില്‍ സ്റ്റേഷനിലെത്തിയത് എന്തിനാണ്? അതിനുപിന്നില്‍ ഒരു ലക്‍ഷ്യമുണ്ട്.

തന്‍റെ മേലുദ്യോഗസ്ഥന്‍റെ ജീവിതത്തിലുണ്ടാകുന്ന ഒരു ദുരന്തത്തിന്‍റെ പിന്നാമ്പുറക്കഥകള്‍ അന്വേഷിച്ചാണ് രാജന്‍ സക്കറിയ കസബയിലെത്തുന്നത്. അവിടെ അയാള്‍ക്ക് നേരിടാനുണ്ടായിരുന്നത് വലിയ വെല്ലുവിളികളും പ്രതിസന്ധികളുമായിരുന്നു.

നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കസബയില്‍ വരലക്ഷ്മി ശരത്കുമാറാണ് നായിക. കമല എന്നാണ് കഥാപാത്രത്തിന്‍റെ പേര്. പ്രശസ്ത തെന്നിന്ത്യന്‍ താരം സമ്പത്താണ് ചിത്രത്തിലെ വില്ലന്‍. ജൂലൈ ഏഴിന് ലോകമെമ്പാടും ചിത്രം റിലീസ് ചെയ്യും. ഈ ചിത്രത്തേക്കുറിച്ച് മമ്മൂട്ടി ആരാധകരുടെ പ്രതീക്ഷ വളരെ വലുതാണ്. ഒരുപക്ഷേ, മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായിരിക്കും കസബ എന്നാണ് അവരുടെ വിശ്വാസം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ലുക്ക് ഔട്ട് നോട്ടീസ് പോലീസ് പുറത്തിറക്കി
ഐബി ഉദ്യോഗസ്ഥ മേഘയുടെ ആത്മഹത്യയില്‍ സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ലുക്ക് ഔട്ട് നോട്ടീസ് ...

ആശാവര്‍ക്കര്‍ സമരം: എട്ടു ദിവസം നിരാഹാരം കിടന്ന ...

ആശാവര്‍ക്കര്‍ സമരം: എട്ടു ദിവസം നിരാഹാരം കിടന്ന ആശാവര്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി
എട്ടു ദിവസം നിരാഹാരം കിടന്ന ആശാവര്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി. പാലോട് എഫ്എച്ച്‌സിയിലെ ...

'എമ്പുരാന്‍' ക്രിസ്ത്യന്‍ വിശ്വാസത്തിനു എതിരാണ്: ബിജെപി

'എമ്പുരാന്‍' ക്രിസ്ത്യന്‍ വിശ്വാസത്തിനു എതിരാണ്: ബിജെപി എംപി
ക്രൈസ്തവ വിശ്വാസങ്ങളെ എമ്പുരാനില്‍ അവഹേളിക്കുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു

പാലക്കാട് ഫ്രിഡ്ജില്‍ നിന്ന് തീപിടിച്ച് വീട് കത്തി നശിച്ചു

പാലക്കാട് ഫ്രിഡ്ജില്‍ നിന്ന് തീപിടിച്ച് വീട് കത്തി നശിച്ചു
പാലക്കാട് ഫ്രിഡ്ജില്‍ നിന്ന് തീപിടിച്ച് വീട് കത്തി നശിച്ചു. പട്ടാമ്പി സ്വദേശി ...

ഇന്നുമുതല്‍ വേനല്‍ മഴ ശക്തമാകും; ഇന്ന് മൂന്ന് ജില്ലകളില്‍ ...

ഇന്നുമുതല്‍ വേനല്‍ മഴ ശക്തമാകും; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നുമുതല്‍ വേനല്‍ മഴ ശക്തമാകും. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ...