അരവിന്ദ് ശുക്ല|
Last Modified ശനി, 19 ജൂലൈ 2008 (17:14 IST)
ചൈനീസ് വിഭവങ്ങള്‍ക്ക് എവിടെയും എന്നതുപോലെ മലയാളികളിലും ഏറെ ആരാധകരുണ്ട്. ചൈനീസ് ടീ ജെല്‍-ഒ സലാഡ്. സ്വന്തം അടുക്കളയിലും പരീക്ഷിച്ചോളൂ...
ചേരുവകള്‍:
മാന്‍ഡാറിന്‍ ഓറഞ്ച് 10 എണ്ണം പൈനാപ്പിള്‍ നുറുക്കിയത് 7 കഷ്ണം ഓറഞ്ച് ജെല്‍ 3 ടേബിള്‍ സ്പൂണ്‍ മറ്റു പഴച്ചാറുകള്‍ 1 കപ്പ് വാട്ടര്‍ ചെസ്റ്റ്‌നട്ട് 1 കപ്പ് മയോണിസ് 1/2 കപ്പ് വിപ്പിംഗ് ക്രീം ഓറഞ്ച് ചെറുതായി നുറുക്കിത് തെയിലയിട്ട് തിളപ്പിച്ച വെള്ളം ചൂടോടെ 1കപ്പ്
തയ്യാറാക്കുന്ന വിധം:
ഓറഞ്ച്, പൈനാപ്പിള്‍ എന്നിവ ചെറുതായി നുറുക്കുക. ഇത് ചൂട് കടുംചായയും മറ്റു പഴച്ചാറുകളും ചേര്‍ത്ത് ഇളക്കി അതില്‍ ഓറഞ്ച് ജെല്‍ ചേര്‍ത്ത് തണുപ്പിക്കുക. പകുതി കട്ടിയാകുമ്പോള്‍ നുറുക്കിയ കഷ്ണങ്ങളും വാട്ടര്‍ ചെസ്റ്റ്‌നട്ടും ചേര്‍ത്ത് ഇളക്കുക. ഇതു ഏതാനും കപ്പുകളിലാക്കി വീണ്ടും തണുപ്പിക്കുക. ഇതില്‍ മയോണിസ്, വിപ്പിംഗ് ക്രീം, നുറുക്കിയ ഓറഞ്ച് എന്നിവ ചേര്‍ക്കുക. ലെറ്റൂസ് ചെറുതായി നുറുക്കി സലാഡ് അലങ്കരിച്ച് വിളമ്പുക.