ചൈനീസ് ചില്ലി ചിക്കന്‍

FILEFILE
ഇക്കാലത്ത് ചിക്കന്‍ കഴിക്കാത്തവര്‍ വളരെ ചുരുക്കമാണ്. അതിനാല്‍ ചിക്കന്‍റെ വൈവിധ്യമാര്‍ന്ന പല ഡിഷുകളും മലയാളിക്ക് പ്രിയപ്പെട്ടതുമാണ്. എളുപ്പം തയ്യാറാക്കാന്‍ കഴിയുന്ന തരം ചിക്കനാണ് ചൈനീസ് ചില്ലി ചിക്കന്‍.

ചേര്‍ക്കേണ്ടവ

ചിക്കന്‍ - 1 കിലോ
ചില്ലി സോസ്- 1ടീ സ്പൂണ്‍
സോയസോസ്- 1 ടീസ്പൂണ്‍
ടൊമാറ്റോസോസ്- 1 ടീ സ്പൂണ്‍
ഗാര്‍ലിക്- 8 അല്ലി
പച്ചമുളക് - 4 എണ്ണം
കാപ്സിക്കം -3 എണ്ണം
വിനഗര്‍- 1 കപ്പ്
എണ്ണ- ആവശ്യത്തിന്
പഞ്ചസാര- 1 ടീ സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
അജിനമോട്ടോ- 1 ടീസ്പൂണ്‍

ഉണ്ടാക്കേണ്ട വിധം

ചിക്കന്‍ കഷണങ്ങളാക്കുക. പിന്നീട് സോസുകളും വിനഗറും അജിനോ മോട്ടോയും ഉപ്പ് ചേര്‍ത്ത് മിശ്രിതമാക്കണം. ഗാര്‍ളിക്, പച്ചമുളക് എന്നിവ വട്ടത്തില്‍ അരിഞ്ഞ് അടുപ്പത്ത് വച്ചിരിക്കുന്ന എണ്ണ യില്‍ വഴറ്റി എടുക്കണം. പച്ചമുളകും ഗാര്‍ളിക്കും ഇടും മുമ്പ് പഞ്ചസാര ചുവക്കുന്നത് വരെ എണ്ണയില്‍ മൂപ്പിക്കാന്‍ മറക്കേണ്ട.

PRATHAPA CHANDRAN|
ഇനി കോഴിക്കഷണങ്ങള്‍ എണ്ണയിലേക്ക് ഇടാം. നല്ലതീയില്‍ കോഴി വേവും വരെ കാക്കണം. ഇതിന് ശേഷം കാപ്സിക്കം ചേര്‍ക്കാം. എണ്ണ തെളിവാകുന്നത് വരെ വറുക്കണം. ഇപ്പോള്‍ ചൈനീസ് ചില്ലി ചിക്കന്‍ റഡി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :