സുരേഷ്ഗോപിക്ക് പിറന്നാള്‍ മധുരം

WEBDUNIA|
അതില്‍ ഏറ്റവും തിളങ്ങിയത് മോഹന്‍ലാലിന്‍റെ വിന്‍സന്‍റ് ഗോമസെന്ന 'രാജാവിന്‍റെ മകന്‍റെ"വലംകൈയായ കുമാറാണ്. തുടര്‍ന്ന് 'ഇരുപതാം നൂറ്റാണ്ട് ", 'സായം സന്ധ്യ", 'ജനുവരി ഒരു ഓര്‍മ്മ" തുടങ്ങിയ ചിത്രങ്ങള്‍ സുരേഷ് ഗോപിയുടെ വില്ലന്‍ പരിവേഷത്തെ ഉയര്‍ത്തി.

എം.ടി.- ഹരിഹരന്‍ സഖ്യത്തിന്‍റെ 'ഒരു വടക്കന്‍ വീരഗാഥ"യിലെ പ്രതിനായകന്‍ ആരോമല്‍ അവിസ്മരണീയമായ കഥാപാത്രമായിരുന്നു. ഇതിനിടയില്‍ ചില നായകവേഷങ്ങളും സുരേഷിനെത്തേടിയെത്തി. എന്നാല്‍ 'ന്യൂ ഇയര്‍", 'നാഗപഞ്ചമി", 'വചനം", 'ചക്രവര്‍ത്തി", 'കടലോരക്കാറ്റ്", 'മഹാന്‍" തുടങ്ങിയ നായക ചിത്രങ്ങളില്‍ പ്രേക്ഷകര്‍ക്കു സുരേഷ്ഗോപിയെ അത്ര പിടിച്ചില്ല.

ചിത്രങ്ങളെല്ലാം തന്നെ എട്ടു നിലയില്‍ പൊട്ടി. തെല്ല് ആശ്വസിക്കാന്‍ ചില ഉപകഥാപാത്രങ്ങള്‍ മാത്രം. പത്മരാജന്‍റെ 'ഇന്നലെ"യിലെ നരേന്ദ്രന്‍, 'തൂവല്‍ സ്പര്‍ശ"ത്തിലെ കഥാപാത്രം, 'മിഥ്യ"യിലെ കഥാപാത്രം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

അപ്പോഴാണ് ഷാജി കൈലാസും രണ്‍ജിപണിക്കരും ചേര്‍ന്ന് 'ട്രെന്‍ഡ് സെറ്റി"നു ശ്രമിച്ചത്. ഗര്‍ജ്ജിക്കുന്ന, ചങ്കൂറ്റത്തോടെ പ്രതികരിക്കുന്ന, ചൂടന്‍ ഇംഗ്ളീഷ് ഡയലോഗുകള്‍ വിളിച്ചു പറയുന്ന സമകാലിക രാഷ്ട്രീയ-സാംസ്കാരിക-സാമൂഹ്യമാറ്റങ്ങളെ കച്ചവട ഫോര്‍മുലയില്‍ കൂട്ടിക്കുഴച്ചു സൃഷ്ടിച്ചെടുത്ത ഒരു കഥാപാത്രം. ഇതിനൊരാളെ വേണം.

സുരേഷ്ഗോപിയുടെ തിളക്കമാര്‍ന്ന വ്യക്തിത്വവും ആജാനബാഹുത്വവും ഇതിനു സഹായകമായി. അങ്ങനെ 'തലസ്ഥാനം" എന്ന സൂപ്പര്‍ഹിറ്റ് ട്രെന്‍ഡ് സെറ്റര്‍ ഉടലെടുത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :