ടെക്കികളാകാന്‍ ആഗ്രഹിക്കുന്നവരുടെ ഒഴുക്ക് ബോംബെ ഐഐടിയിലേക്ക്; പ്രവേശന പരീക്ഷയിലെ ആദ്യ നൂറു റാങ്കുകാരില്‍ 67 പേര്‍ക്കും താല്പര്യം ബോംബെ ഐഐടി

ടെക്കികളാകാന്‍ ആഗ്രഹിക്കുന്നവരുടെ ഒഴുക്ക് ബോംബെ ഐഐടിയിലേക്ക്; പ്രവേശന പരീക്ഷയിലെ ആദ്യ നൂറു റാങ്കുകാരില്‍ 67 പേര്‍ക്കും താല്പര്യം ബോംബെ ഐഐടി

മുംബൈ| JOYS JOY| Last Modified വെള്ളി, 1 ജൂലൈ 2016 (17:25 IST)
എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷയില്‍ ആദ്യറാങ്കു നേടിയ മിടുക്കര്‍ക്ക് താല്പര്യം ബോംബെ ഐ ഐ ടിയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍. പ്രവേശനപരീക്ഷയിലെ ആദ്യ നൂറു റാങ്കുകാരില്‍ 67 പേരും ഉന്നതപഠനത്തിനായി ബോംബെ ഐ ഐ ടി ആണ് തിരഞ്ഞെടുത്തത്. കഴിഞ്ഞവര്‍ഷം ആദ്യ 100 റാങ്കുകാരില്‍ 65 പേര്‍ ആയിരുന്നു ബോംബെ ഐ ഐ ടിയില്‍ പ്രവേശനം നേടിയത്.

ആദ്യ നൂറു റാങ്കുകാരായ വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട ഐ ഐ ടിയില്‍ രണ്ടാമത് എത്തുന്നത് ഡല്‍ഹി ഐ ഐ ടി ആണ്. ആദ്യ നൂറുറാങ്കുകാരില്‍ 28 പേര്‍ ഡല്‍ഹി ഐ ഐ ടി തിരഞ്ഞെടുത്തപ്പോള്‍ മദ്രാസ് ഐ ഐ ടി അഞ്ചു പേര്‍ തിരഞ്ഞെടുത്തു. ആദ്യ നൂറു റാങ്കുകാരില്‍ 37 പേരും ബോംബൈ ഐ ഐ ടി മേഖലയില്‍ നിന്നുള്ളവരാണ്.

അതേസമയം, ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത് ഖരഖ്‌പൂര്‍ ഐ ഐ ടിയിലേക്കും
മദ്രാസ് ഐ ഐ ടിയിലേക്കുമാണ്. ഖരഖ്‌പുര്‍ ഐ ഐ ടിയിലെ 1, 341 സീറ്റുകളില്‍ ഓരോന്നിലേക്കും 224 അപേക്ഷകളാണ് ലഭിച്ചത്. അതേസമയം, ചെന്നൈ ഐ ഐ ടിയില്‍ ഒരു സീറ്റിന് 221 പേരാണ് അപേക്ഷിച്ചിരിക്കുന്നത്. ഐ ഐ ടി ഡല്‍ഹി (190), ഐ ഐ ടി ബോംബെ (161) എന്നിങ്ങനെയാണ് അപേക്ഷ ലഭിച്ചത്. ഉന്നത റാങ്കുകാര്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞെടുത്തത് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനിയറിംഗ് ആണ്. ഇലക്‌ട്രിക്കല്‍ എഞ്ചിനിയറിങും മെക്കാനിക്കല്‍ ആന്‍ഡ് എഞ്ചിനിയറിംഗ് ഫിസിക്സ് ആണ് തുടര്‍ന്നു വരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :