ഡല്‍ഹി പെണ്‍കുട്ടിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ന്യൂഡല്‍ഹി: | WEBDUNIA|
PRO
PRO
ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയാ‍യി മരണമടഞ്ഞ പെണ്‍കുട്ടിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. പോസ്‌റ്റ്മോര്‍ട്ടത്തിനുശേഷം പ്രത്യേകവിമാനത്തില്‍ രാത്രി ഇന്ത്യയിലെത്തിച്ച മൃതദേഹം സ്വദേശമായ യു.പിയിലെ ബല്ലിയയിലേക്കു കൊണ്ടുപോയി. ഇന്നു സംസ്‌കാരം നടത്തും. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം കൊണ്ടുവന്നത്.

സിംഗപ്പൂരിലെ മൌണ്ട് ബാറ്റന്‍ ആശുപത്രിയില്‍ ശനിയാഴ്ച ഇന്ത്യന്‍ സമയം വെളുപ്പിന് 2:15 നാണ് പെണ്‍കുട്ടി മരണമടഞ്ഞത്. ഇന്ത്യയില്‍വച്ചു ഹൃദയാഘാതമുണ്ടായ പെണ്‍കുട്ടിയുടെ തലച്ചോറിലും ഉദരത്തിലും അണുബാധ രൂക്ഷമായതാണു മരണകാരണം. മരണസമയത്തു ഡോക്‌ടര്‍മാരും മാതാപിതാക്കളും സമീപത്തുണ്ടായിരുന്നു.

സിംഗപ്പൂരിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ ടി.സി.എ. രാഘവനും കുടുംബാംഗങ്ങളും ഇന്ത്യയിലെത്തിയിട്ടുണ്ട്‌. കുടുംബത്തിന്റെ അഭ്യര്‍ഥന മാനിച്ചു പെണ്‍കുട്ടിയുടെ പേരും വിശദാംശങ്ങളും രഹസ്യമായി സൂക്ഷിക്കാനാണു സര്‍ക്കാര്‍ തീരുമാനം.

വെള്ളിയാഴ്‌ച രാത്രി ഒമ്പതുമണിയോടെ പെണ്‍കുട്ടിയുടെ ആരോഗ്യനില ഏറെ വഷളായി. വിവിധ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം താറുമാറായി. വെന്റിലേറ്റര്‍ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയിരുന്ന പെണ്‍കുട്ടിക്ക്‌ അണുബാധ ചെറുക്കാന്‍ ആന്റിബയോട്ടിക്കുകള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :