വ്യാപാരിയുടെ മൃതദേഹം താമരശേരി ചുരത്തില്‍ കണ്ടെത്തി

കോഴിക്കോട്‌| WEBDUNIA|
PRO
PRO
മലപ്പുറത്ത് നിന്ന് കഴിഞ്ഞ തിങ്കളാഴ്ച കാണാതായ വ്യാപാരിയുടെ മൃതദേഹം താമരശേരി ചുരത്തില്‍ കണ്ടെത്തി. തേഞ്ഞിപ്പലം സ്വദേശി നീരുട്ടിക്കല്‍ കുഞ്ഞിമുഹമ്മദ്‌ എന്ന കുഞ്ഞാപ്പു(47) ആണ്‌ മരിച്ചത്‌. കുഞ്ഞാപ്പുവിനെ കാണാതായ സംഭവവുമായി ബന്ധപെട്ട് കഴിഞ്ഞ ദിവസം പൊലീസ് ചിലരെ ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ തെരച്ചിലില്‍ ആണ് മൃതദേഹം കണ്ടെത്തിയത്.

പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ്‌ കൊലപാതകത്തിന്‌ കാരണമെന്ന് പൊലീസ് അറിയിച്ചു. തുണിവില്‍പ്പനക്കാരനായിരുന്ന കുഞ്ഞാപ്പു കഴിഞ്ഞ 19ന്‌ വീട്ടില്‍നിന്നു പോയശേഷം തിരിച്ചെത്തിയിട്ടില്ലെന്ന്‌ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞാപ്പുവിനെ ജീപ്പില്‍ തട്ടിക്കൊണ്ടുപോയെന്നും രാമനാട്ടുകര ബൈപാസില്‍വച്ച്‌ മാറ്റൊരു കാറിലേക്കു മാറ്റിയെന്നും സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :