എന്‍ഡോസള്‍ഫാന്‍ പ്രതിഷേധം കേന്ദ്രത്തെ അറിയിക്കും: വയലാര്‍ രവി

കൊച്ചി| WEBDUNIA| Last Modified ഞായര്‍, 5 ഡിസം‌ബര്‍ 2010 (12:12 IST)
എന്‍ഡോസള്‍ഫാന്‍ പഠനസമിതിയെ കുറിച്ച് സംസ്ഥാനത്തിനുള്ള പ്രതിഷേധം കേന്ദ്ര കൃഷിമന്ത്രി ശരദ്‌ പവാറിനെ അറിയിക്കുമെന്ന്‌ കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി അറിയിച്ചു. സംസ്ഥാനത്തെ എന്‍ഡോസള്‍ഫാന്‍ പ്രശ്നം ഭീകരമാണ്. പ്രശ്‌നം ലളിതമായി കൈകാര്യം ചെയ്യാന്‍ കഴിയുന്നതന്നല്ലെന്നു മന്ത്രി പറഞ്ഞു.

മുന്‍പ്‌ എന്‍ഡോസള്‍ഫാനെ പിന്തുണച്ച് റിപ്പോര്‍ട്ട് നല്‍കിയ ഒരാള്‍ വീണ്ടും സമിതിയില്‍ വരുന്നതിനെതിരെയുള്ള എതിര്‍പ്പ്‌ സ്വാഭാവികമാണ്‌. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ വികാരം ഉടന്‍ കേന്ദ്ര കൃഷി മന്ത്രാലയത്തെ അറിയിക്കുമെന്നും വയലാര്‍ രവി വ്യക്തമാക്കി.

നേരത്തെ, എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച്‌ അന്തിമ തീരുമാനം എടുക്കേണ്ടത്‌ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗാണെന്ന് കേന്ദ്ര കൃഷി സഹമന്ത്രി കെ വി തോമസ് പറഞ്ഞിരുന്നു‌. എന്‍ഡോസള്‍ഫാന്‍ സംബന്ധിച്ചുള്ള പഠനം നടത്താന്‍ കേന്ദ്ര കൃഷിമന്ത്രാലയം നിയോഗിച്ചിരിക്കുന്ന സമിതിയുടെ അധ്യക്ഷന്‍ ഡോ. സി ഡി മായി തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിഷയം പ്രധാനമന്ത്രിയുടെ പരിഗണനയിലാണ്‌. സി ഡി മായി എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതമേഖലയിലെ പഠനസംഘത്തിന്റെ തലവനാകണമോ എന്നു തീരുമാനിക്കേണ്ടതും പ്രധാനമന്ത്രി തന്നെയാണെന്നും കെ വി തോമസ്‌ പറഞ്ഞു. ഓര്‍ഗാനിക് ഫാമിംഗാ വേണ്ടതെന്നാണ് തന്റെ അഭിപ്രായമെന്നും തോമസ് കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :