കണ്ണൂരില്‍ നാളെ ബിജെപി ഹര്‍ത്താല്‍

കണ്ണൂര്‍| WEBDUNIA|
തലശ്ശേരിക്കടുത്ത് മാഹിയില്‍ രണ്ടു പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച്‌ നാളെ ബി ജെ പിയുടെ ഹര്‍ത്താല്‍. മാഹിയിലും കണ്ണൂര്‍ ജില്ലയിലുമാണ് ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്തിരിക്കുന്നത്. ബി ജെ പിയും ആര്‍ എസ് എസും സംയുക്തമായിട്ടാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ശനിയാഴ്ച രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ്‌ ഹര്‍ത്താല്‍. എന്നാല്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട് വാഹനങ്ങള്‍ തടയില്ലെന്ന്‌ നേതാക്കള്‍ അറിയിച്ചു.

അതേസമയം, ന്യൂമാഹിയില്‍ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ്‌ അന്വേഷണം ആരംഭിച്ചതായി ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. ഉത്തരമേഖലാ ഐജിയോട്‌ സംഭവ സ്ഥലത്തെത്തി സ്ഥിതി ഗതികള്‍ നിരീക്ഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു‌.

സ്ഥലത്തു കൂടുതല്‍ പൊലീസുകരെ വിന്യസിച്ചു. സംഭവത്തെക്കുറിച്ചു പഠിച്ച് വിശദമായ റിപ്പോര്‍ട്ടു നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :