കണ്ണൂ‍ര്‍ റേഞ്ച് ഐജിയായി സുധേഷ് ചുമതലയേറ്റു

കണ്ണൂര്‍| WEBDUNIA| Last Modified ബുധന്‍, 21 ഏപ്രില്‍ 2010 (19:04 IST)
PRO
ചട്ടലംഘനത്തിന്‍റെ പേരില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട ടോമിന്‍ തച്ചങ്കരിക്ക് പകരം കണ്ണൂര്‍ റേഞ്ച് ഐജിയായി നിയമിതനായ സുധേഷ്‌ കുമാര്‍ ചുമതലയേറ്റു.തന്നെ ഏല്‍പിച്ച ഉത്തരവാദിത്തം കൃത്യമായി നിര്‍വഹിക്കാനാകുമെന്ന ആത്മവിശ്വാസമുണ്ടെന്ന്‌ ചുമതലയേറ്റ ശേഷം സുധേഷ്‌ കുമാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം തന്നെ സുധേഷ്‌ കുമാര്‍ തിരുവനന്തപുരത്തു വെച്ച് ചുമതലയേറ്റിരുന്നു. സസ്പെന്‍ഷനെതിരെ തച്ചങ്കരി കോടതിയെ സമീപിക്കാന്‍ പോകുന്ന വിവരത്തെ തുടര്‍ന്ന് ആഭ്യന്തര വകുപ്പിന്‍റെ നിര്‍ദേശപ്രകാരമായിരുന്നു സുധേഷ് അടിയന്തരമായി ചുമതലയേറ്റത്.

തച്ചങ്കരിയെ വെള്ളിയാഴ്ച സസ്പെന്‍ഡ്‌ ചെയ്‌തിരുന്നെങ്കിലും സുധേഷ്‌ കുമാറിന്‍റെ നിയമന ഉത്തരവ്‌ ഇറങ്ങിയിരുന്നില്ല. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയിലായിരുന്നു സുധേഷ് കുമാര്‍ ഇതിനു മുമ്പ് സേവനമനുഷ്ഠിച്ചിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :