ബ്രിട്ടണ്‍ കുട്ടികളെ തല്ലി പഠിപ്പിക്കും!

അച്ചടക്കം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ മൊബൈലിലെ സന്ദേശങ്ങള്‍ വായിക്കുന്നതിനും അശ്ലീല വീഡിയോകള്‍ അടക്കമുള്ളവ നീക്കം‌ചെയ്യുന്നതിനുള്ള അധികാരവും അധ്യാപകര്‍ക്ക് നല്‍കിയേക്കും
അതേസമയം, സ്കൂളിനു വെളിയില്‍ പ്രശ്നക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ അച്ചടക്ക നടപടി എടുക്കാനുള്ള അധികാരം പ്രധാനാധ്യാപകര്‍ക്കാവും. അധ്യാപകര്‍ക്ക് നേരെ ലൈംഗിക കുറ്റം ഉള്‍പ്പെടെ തെറ്റായ ആരോപണം ഉന്നയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി എടുക്കുന്നതിനും പ്രധാനാധ്യാപകര്‍ക്ക് തന്നെയാവും ഉത്തരവാദിത്തം.

ലണ്ടന്| WEBDUNIA|
ലണ്ടന്‍: കുട്ടികളെ തല്ലാതെ നന്നാക്കാന്‍ സാധിക്കില്ല എന്ന് ബ്രിട്ടീഷ് അധികൃതര്‍ തിരിച്ചറിഞ്ഞു! സ്കൂളുകളില്‍ അച്ചടക്കം നിലനിര്‍ത്തുന്നതിന് കുട്ടികള്‍ക്ക് മേല്‍ ന്യായമായ തോതില്‍ ബലപ്രയോഗം നടത്താന്‍ അധ്യാപകര്‍ക്ക് അധികാരം നല്‍കാമെന്നാണ് അധികൃതര്‍ കരുതുന്നത്.

അച്ചടക്കം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ മൊബൈലിലെ സന്ദേശങ്ങള്‍ വായിക്കുന്നതിനും അശ്ലീല വീഡിയോകള്‍ അടക്കമുള്ളവ നീക്കം‌ചെയ്യുന്നതിനുള്ള അധികാരവും അധ്യാപകര്‍ക്ക് നല്‍കിയേക്കും. പൊതുവെയുള്ള അച്ചടക്കത്തിന് വിഘാതമാവുന്ന കുട്ടികളെ ബലമായി ക്ലാസില്‍ നിന്ന് പുറത്താക്കാനുള്ള അധികാരവും അധ്യാപകര്‍ക്ക് നല്‍കാനാണ് തീരുമാനം.

വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകാ പുരുഷന്‍‌മാരെ പരിചയപ്പെടുത്തുന്നതിനും ശ്രമം നടത്തുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി മിഖായെല്‍ ഗോവ് പറഞ്ഞു. ഇതിനായി, മുന്‍ സൈനികരെ അധ്യാപകരായി നിയമിക്കുന്നതിന് ആലോചനയുണ്ടെന്നും ഗോവ് വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :