ഓണപ്പരീക്ഷ: മന്ത്രി കണ്ണുരുട്ടുന്നു

തിരുവനന്തപുരം| WEBDUNIA|
ശമ്പളം നല്‍കാത്തതിന്റെ പേരില്‍ ഓണപ്ബഹിഷ്കരിച്ചാല്‍ അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ്. പ്രശ്നങ്ങള്‍ ചര്‍ച്ചകളിലൂടെയാണ് പരിഹരിക്കേണ്ടതെന്നും ഇത്തരത്തിലുള്ള സമരരീതി ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ശമ്പളവുമായി ബന്ധപ്പെട്ട ന്യൂനതകള്‍ പരിഹരിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.

ശമ്പള പ്രശ്നത്തിന്റെ പേരില്‍ മലബാറിലെ എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ നാളെ മുതല്‍ ആരംഭിക്കുന്ന ഓണപരീക്ഷ ബഹിഷ്കരിക്കുമെന്ന് അറിയിച്ചിരുന്നു. അധ്യാപകരുടെ സംസ്ഥാനത്തെ 238 ബദല്‍ സ്കൂളുകള്‍ യു പി സ്കൂളുകളായി ഉയര്‍ത്തുമെന്നും ഇതിലെ അധ്യാപകരുടെ ശമ്പളം ഉയര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :