6 സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ മധ്യവയസ്കന്‍ പീഡിപ്പിച്ചു

തിരുവനന്തപുരം| WEBDUNIA|
ആറ്‌ സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. കളമച്ചല്‍ മാവോട്‌ വിജയവിലാസത്തില്‍ വിജയന്‍(55) ആണ്‌ വെഞ്ഞാറമൂട്‌ പൊലീസിന്‍റെ പിടിയിലായത്.

മിഠായി നല്‍കി വശത്താക്കിയാണ് സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ ഇയാള്‍ പീഡിപ്പിച്ചുവന്നതെന്ന് പൊലീസ് അറിയിച്ചു. വെഞ്ഞാറമൂട്ടിലെ ഒരു സ്കൂളിന്‌ സമീപം കട നടത്തുകയാണ് വിജയന്‍.

മഹിളാ സമഖ്യ സൊസൈറ്റി പ്രവര്‍ത്തകര്‍ കുട്ടികളില്‍ നടത്തിയ കൗണ്‍സിലിംഗിലാണ്‌ കുട്ടികള്‍ പീഡനവിവരം പറഞ്ഞത്‌. സൊസൈറ്റി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

പതിനൊന്ന് വയസ് മാത്രമുള്ള ആറു പെണ്‍കുട്ടികളെയാണ് വിജയന്‍ ലൈംഗികമായി ഉപയോഗിച്ചുവന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :