പോരുകാളയ്ക്കും ക്ലോണ്‍ പിറവി!

വലന്‍സിയ| WEBDUNIA|
ലോകത്തില്‍ ആദ്യമായി ഒരു ക്ലോണ്‍ പിറന്നു. കാളപ്പോരിനു പേരുകേട്ട സ്പെയിനിലാണ് ‘ഗോട്ട്’ എന്ന ക്ലോണ്‍ കാളക്കുട്ടി പിറവിയെടുത്തത്.

വസിതൊ എന്ന കൂറ്റന്‍ പോരുകാളയുടെ ക്ലോണ്‍ ആണ് ഗോട്ട്.വെറ്റിനറി ജെനിറ്റിക്സ് വിദഗ്ധനായ വിസന്റര്‍ ടോറന്റ് നയിച്ച സംഘമാണ് ‘ഗോട്ടി’ന്റെ പിറവിക്കുകാരണമായത്, ചൊവ്വാഴ്ചയാണ് ലോകത്തിലെ ആദ്യ ക്ലോണ്‍ പോരുകാള പിറന്നത്.

മൂന്ന് വര്‍ഷത്തെ അശ്രാന്ത പരിശ്രമത്തിനൊടുവിലായിരുന്നു ഗവേഷക സംഘത്തിന് വസിതോ എന്ന പോരുകാളയുടെ ജീനുകള്‍ വേണ്ടരീതിയില്‍ സംരക്ഷിക്കാനായത്. ‘ന്യൂക്ലിയര്‍ ട്രാന്‍സ്ഫര്‍’ എന്ന പ്രക്രിയയിലൂടെ വസ്തോയുടെ ഡി‌എന്‍എ ഒരു പശുവിന്റെ അണ്ഡവുമായി സംയോജിപ്പിച്ചാണ് ഭ്രൂണം സൃഷ്ടിച്ചെടുത്തത്. പിന്നീട്, ഈ ഭ്രൂണം പശുവിന്റെ ഗര്‍ഭപാത്രത്തില്‍ വളര്‍ത്തിയെടുക്കുകയായിരുന്നു.

1996 ല്‍ ലോകത്തിലെ ആദ്യത്തെ ക്ലോണ്‍ ആയ “ഡോളി’ എന്ന ആടിനെ സൃഷ്ടിച്ചെടുത്ത അതേ രീതിയിലാണ് ഗോട്ടിനെയും സൃഷ്ടിച്ചത്. ദക്ഷിണ കൊറിയ ക്ലോണിംഗിലൂടെ പിറവി നല്‍കിയ ‘സ്നിഫര്‍ ഡോഗ്’ കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ സുരക്ഷാ മേഖലയില്‍ സേവനം ആരംഭിച്ചതും ദുബായില്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഒരു ഒട്ടകത്തെ ക്ലോണ്‍ ചെയ്തതും വാര്‍ത്തയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :