ഫിഫ റാങ്കിംഗ്: സ്പെയിന്‍ തന്നെ ഒന്നാമത്

സൂറിച്ച്| WEBDUNIA| Last Modified വ്യാഴം, 4 ഫെബ്രുവരി 2010 (10:56 IST)
PRO
റാങ്കിംഗില്‍ യൂറോപ്യന്‍ ചാമ്പ്യന്‍‌മാരായ സ്പെയിന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ബ്രസീല്‍ രണ്ടാം സ്ഥാനത്തും നെതര്‍ലന്‍ഡ്സ് മൂന്നാം സ്ഥാനത്തുമാണ് പട്ടികയില്‍.

ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് ടൂര്‍ണമെന്‍റില്‍ ജേതാക്കളായ ഈജിപ്ത് പട്ടികയില്‍ പത്താം സ്ഥാനത്താണ്. പതിന്നാല് സ്ഥാനങ്ങള്‍ കയറിയാണ് ഈജിപ്ത് പത്താമതെത്തിയത്. അര്‍ജന്‍റീന പട്ടികയില്‍ എട്ടാം സ്ഥാനത്താണ്.

ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് ടൂര്‍ണമെന്‍റില്‍ സെമി വരെയെത്തിയ നൈജിരിയ ഏഴ് സ്ഥാനങ്ങള്‍ കയറി പട്ടികയില്‍ പതിനഞ്ചാമതായി. ടൂര്‍ണമെന്‍റിലെ റണ്ണറപ്പായ ഘാന 27ആം സ്ഥാനത്തേക്ക് ഉയര്‍ന്നു.

അതേസമയം, കാമറൂണ്‍ ഒന്‍പത് സ്ഥാനങ്ങള്‍ താഴ്ന്ന് ഇരുപതാമതായി. ഐവറി കോസ്റ്റ് 22ആം സ്ഥാനത്തേക്ക് താഴ്ന്നു. എന്നാല്‍ അമേരിക്ക പതിന്നാലാം സ്ഥാനവും മെക്സിക്കോ പതിനേഴാം സ്ഥാനവും നിലനിര്‍ത്തി. പട്ടികയില്‍ 23ആം സ്ഥാനത്തുള്ള ഓസ്ട്രേലിയയാണ് ഏഷ്യന്‍ രാജ്യങ്ങളില്‍ മുന്നില്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :