നെറ്റ് അശ്ലീലം വര്‍ധിച്ചു; 26 പേര്‍ അറസ്റ്റില്‍

വലന്‍സിയ| WEBDUNIA|
PRO
PRO
കുട്ടികളെ ഉപയോഗിച്ച് അശ്ലീല വീഡിയോകളും ചിത്രങ്ങളും നിര്‍മ്മിച്ച 26 പേരെ സ്പെയിനില്‍ അറസ്റ്റ് ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് പത്തുപേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. സ്പെയിനിലെ പതിനെട്ടോളം കേന്ദ്രങ്ങളില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. ആയിരക്കണക്കിന് കുട്ടികളെ വിവിധ സംഘങ്ങള്‍ അശ്ലീല വീഡിയോ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

പത്ത് കമ്പ്യൂട്ടറുകള്‍, 78 ഹാര്‍ഡ് ഡ്രൈവുകള്‍, പെന്‍ഡ്രൈവുകള്‍, ആയിരക്കണക്കിന് സിഡികള്‍, ഡിവിഡികള്‍ എല്ലാം പിടിക്കൂടിയിട്ടുണ്ട്. അടുത്തിടെയായി സ്പെയിനില്‍ കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീല ചിത്രങ്ങളുടെ നിര്‍മ്മാണം വര്‍ധിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്.

വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതും വ്യാപിച്ചിരുന്നു. ഇതിനെല്ലാം പുറമെ, ഇവിടത്തെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും മൊബൈലുകളില്‍ നിന്നും അശ്ലീല വീഡിയോകള്‍ പിടികൂടാന്‍ തുടങ്ങിയതോടെയാണ് ഇത്തരം കേന്ദ്രങ്ങളെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.

സ്പെയിനില്‍ വീടുകള്‍ കേന്ദ്രീകരിച്ചാണ് അശ്ലീല വീഡിയോ നിര്‍മ്മാണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കുട്ടികളുടെ അശ്ലീല വീഡിയോ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ചുരുങ്ങിയത് 1200 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :