അഫ്ഗാന്‍ വിമാനം തകര്‍ന്ന് 43 പേരെ കാണാതായി

കാബൂള്‍| WEBDUNIA|
PRO
അഫ്ഗാന്‍ യാത്രാവിമാനം തകര്‍ന്ന് 43 പേരെ കാണാതായി. തലസ്ഥാന നഗരിയായ കാബൂളിനെ വടക്കന്‍ മേഖലയുമായി ബന്ധിപ്പിക്കുന്ന വ്യോമയാന പാതയിലാണ് അപകടം ഉണ്ടായത്. എത്രപേര്‍ രക്ഷപെട്ടിട്ടുണ്ടെന്നത് സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. ആറു വിദേശികളും വിമാനത്തിലുണ്ടായിരുന്നു.

അപകടത്തില്‍ പെട്ട വിമാനം എവിടെയാണ് തകര്‍ന്ന് വീണതെന്നും വ്യക്തമായിട്ടില്ല. വിമാനം കണ്ടുപിടിക്കാനായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ആറ് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. മഞ്ഞുവീഴ്ച മൂലം പ്രദേശത്ത് മോശം കാലാവസ്ഥയാണ്. തെരച്ചിലിനെ ഇത് സാരമായി ബാധിക്കുന്നുണ്ട്.

പര്‍വ്വതപ്രദേശമായ സലാംഗ് പാസില്‍ 12,700 അടി ഉയരത്തിലായിരുന്നു അപകടമെന്നാണ് പ്രാഥമിക വിവരം. അഫ്ഗാനിലെ സ്വകാര്യവിമാന കമ്പനിയായ പാമിര്‍ എയര്‍വെയ്സിന്‍റേതാണ് തകര്‍ന്ന വിമാനം. രക്ഷാപ്രവര്‍ത്തനത്തിനായി അഫ്ഗാന്‍ സര്‍ക്കാര്‍ നാറ്റോ സേനയുടെ സഹായം തേടിയിട്ടുണ്ട്. മോശം കാലാവസ്ഥയാണോ അപകടകാരണമെന്നും വ്യക്തമല്ല.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ലിബിയയില്‍ യാത്രാവിമാനം തകര്‍ന്നുവീണ് 104 പേര്‍ മരിച്ചിരുന്നു. ഇതിന്‍റെ നടുക്കം വിട്ടുമാറുന്നതിന് മുമ്പാണ് വീണ്ടും ഒരു ആകാശദുരന്തം കൂടി ഉണ്ടായിരിക്കുന്നത്. അഫ്ഗാനില്‍ ആഭ്യന്തര സര്‍വ്വീസ് നടത്തുന്ന മുന്‍ നിര വ്യോമയാന കമ്പനിയാണ് പാമിര്‍ എയര്‍വെയ്സ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

ബി.ജെ.പിയിലേക്കോ? വ്യക്തത വരുത്തി ശശി തരൂർ

ബി.ജെ.പിയിലേക്കോ? വ്യക്തത വരുത്തി ശശി തരൂർ
ന്യൂ‌ഡൽഹി: ബി.ജെ.പിയിലേക്കെന്ന പ്രചാരണത്തിൽ വ്യക്തത വരുത്തി കോൺഗ്രസ് പ്രവർത്തക സമിതിയംഗം ...

ഭാര്യയെ കുത്തിയ ശേഷം ഭർത്താവ് സ്വയം കഴുത്തറുത്തു, ...

ഭാര്യയെ കുത്തിയ ശേഷം ഭർത്താവ് സ്വയം കഴുത്തറുത്തു, ഗുരുതരാവസ്ഥയിൽ
കൊച്ചി: ഭാര്യയെ കുത്തിയ ശേഷം ഭർത്താവ് കഴുത്തറത്ത് ആത്മഹത്യക്കു ശ്രമിച്ചു. മഞ്ഞുമ്മൽ ...

കെ-ഫോണ്‍ വിപ്ലവം 'ഒടിടി'യിലേക്കും; ചരിത്രം കുറിക്കാന്‍ കേരള ...

കെ-ഫോണ്‍ വിപ്ലവം 'ഒടിടി'യിലേക്കും; ചരിത്രം കുറിക്കാന്‍ കേരള മോഡല്‍
കെ-ഫോണിന്റെ ഒടിടി പ്ലാറ്റ്‌ഫോം ഏപ്രിലോടെ യാഥാര്‍ത്ഥ്യമാക്കും. സാധാരണക്കാര്‍ക്ക് ...

വഞ്ചികളും ബോട്ടുകളും കടലിലിറങ്ങില്ല; തീരദേശ ഹര്‍ത്താല്‍ ...

വഞ്ചികളും ബോട്ടുകളും കടലിലിറങ്ങില്ല; തീരദേശ ഹര്‍ത്താല്‍ ആരംഭിച്ചു
കടല്‍ മണല്‍ ഖനനം നടത്താനുള്ള കേന്ദ്രനീക്കത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി തീരദേശ ...

Google Pixel 9A: മിഡ് റേഞ്ച് സെഗ്മെന്റില്‍ പുതിയ ഫോണ്‍ ...

Google Pixel 9A:  മിഡ് റേഞ്ച് സെഗ്മെന്റില്‍ പുതിയ ഫോണ്‍ അവതരിപ്പിച്ച് ഗൂഗിള്‍: പിക്‌സല്‍ 9 എ ഉടന്‍ വിപണിയില്‍
അടുത്തിടെ ആപ്പിള്‍ ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് മിഡ് റേഞ്ച് സെഗ്മെന്റില്‍ പുതിയ ഫോണായ ...