ഇന്ത്യയെ ഞെട്ടിക്കുമെന്ന് അഫ്ഗാന്‍

സെന്‍റ്‌ലൂസിയ| WEBDUNIA|
PRO
ട്വന്‍റി-20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ നാളെ ഗ്രൌണ്ടിലിറങ്ങുന്ന ഇന്ത്യയ്ക്ക് അഫ്ഗാന്‍റെ മുന്നറിയിപ്പ്. നാളത്തെ മത്സരത്തില്‍ ഇന്ത്യയെ ഞെട്ടിക്കാനുള്ള മരുന്ന് തങ്ങള്‍ കരുതിവെച്ചിട്ടുണ്ടെന്ന് അഫ്ഗാന്‍ പരിശീലകന്‍ കബീര്‍ ഖാന്‍ പറഞ്ഞു. ഇന്ത്യന്‍ കളിക്കാര്‍ക്ക് അഫ്ഗാന്‍ താരങ്ങളെ അറിയില്ലെങ്കിലും ഇന്ത്യയുടെ ഓരോ കളിക്കാരനെക്കുറിച്ചും തങ്ങള്‍ക്ക് മന:പാഠമാണെന്നും കബീര്‍ ഖാന്‍ പറഞ്ഞു.

ഐ പി എല്ലിലെ എല്ലാം മത്സരങ്ങളും ഞങ്ങള്‍ ശ്രദ്ധയോടെ കണ്ടിരുന്നു. അതു കൊണ്ട് തന്നെ ഓരോ ഇന്ത്യന്‍ കളിക്കാരന്‍റെശക്തിയും ദൌര്‍ബല്യവുമെല്ലാം തങ്ങള്‍ക്ക് കൃത്യമായി അറിയാമെന്നും കബീര്‍ ഖാ‍ന്‍ പറഞ്ഞു. ഏതെങ്കിലും ഒരു കളിക്കാരനെ അമിതമായി ആശ്രയിച്ചല്ല തങ്ങള്‍ കളിക്കുന്നതെന്ന് ഓള്‍ റൌണ്ടര്‍ കരീം സാദിഖ് പറഞ്ഞു. ഒരാള്‍ കളിച്ചില്ലെങ്കില്‍ വേറൊരു താരം ആ കുറവ് നികത്തുമെന്നും കരീം സാദിഖ് വ്യക്തമാക്കി.

തങ്ങളുടെ ആരാധനാ മൂര്‍ത്തികളാണ് ഇന്ത്യന്‍ താരങ്ങളെങ്കിലും ആരാധനയില്‍ മതിമറന്ന് കളി മറക്കില്ലെന്ന് അഫ്ഗാന്‍ നായകന്‍ നവാറോസ് മംഗള്‍ പറഞ്ഞു. ധോണി ഞങ്ങളുടെയെല്ലാം ആരാധനാമൂര്‍ത്തിയാണ്. പ്രത്യേകിച്ചും രാജ്യത്തെ വിക്കറ്റ് കീപ്പര്‍മാര്‍ക്ക് ധോണിയാവാനാണ് ഇഷ്ടമെന്നും നവറോസ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :