ജമ്മു കശ്മീരില്‍ നേരിയ ഭൂചലനം

ശ്രീനഗര്‍| WEBDUNIA| Last Modified ഞായര്‍, 28 ഫെബ്രുവരി 2010 (12:23 IST)
PRO
കശ്മീര്‍ താഴ്വരയില്‍ ഞായറാഴ്ച വെളുപ്പിനെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തെ തുടര്‍ന്ന് ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഞായറാഴ്ച വെളുപ്പിന് 4:51 ന് ആയിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 5.7 ഡിഗ്രി തീവ്രതയുള്ള ഭൂചലനമായിരുന്നു. അഫ്ഗാനിലെ ഹിന്ദുക്കുഷ് പര്‍വതങ്ങളാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമന്ന് കരുതുന്നു.

ഇതിനിടെ, അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും റിക്ടര്‍ സ്കെയിലില്‍ 6.2 ഡിഗ്രി തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. പാകിസ്ഥാനിലെ പെഷാവറിലും സ്വാത്തിലുമാണ് ഭൂചലനമുണ്ടായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :