ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് വയസ്സ് 10!

ലണ്ടന്‍, വ്യാഴം, 13 മെയ് 2010 (12:42 IST)

PRO
ബ്രിട്ടനില്‍ ഒരു എട്ട് വയസ്സുകാരിയെ രണ്ട് ആണ്‍കുട്ടികള്‍ ചേര്‍ന്ന് ബലാത്സംഗത്തിന് ഇരയാക്കിയെന്ന് കേസ്. കേസിലെ കുറ്റാരോപിതരായ ആണ്‍കുട്ടികള്‍ക്ക് 10 വയസ്സ് മാത്രമാണ് പ്രായം! രാജ്യത്തെ ബലാത്സംഗ കേസുകളിലെ ഏറ്റവും പ്രായം കുറഞ്ഞ കുറ്റാരോപിതരുടെ നിരയിലാണ് ഇവരുടെ സ്ഥാനം.

പെണ്‍കുട്ടിക്ക് ഒരു ‘ടെഡി ബീര്‍’ പാവ നല്‍കിയാണ് ബലാത്സംഗത്തെ കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. പാവയെ മാറോടടുക്കി എട്ട് വയസ്സുകാരി നടത്തിയ വിവരണം റിക്കോഡ് ചെയ്ത് കോടതിയില്‍ ‘പ്ലേ’ ചെയ്യുകയായിരുന്നു. തന്നെ പാടത്തും ഫ്ലാറ്റുകള്‍ക്ക് പിന്നിലുള്ള ഒരു ഷെഡിലും കൊണ്ടുപോയാണ് ആക്രമിച്ചതെന്ന് പെണ്‍കുട്ടി അഭിമുഖത്തില്‍ പറഞ്ഞതായി ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ഒക്ടോബറില്‍ മിഡില്‍സെക്സിലെ ഹേയ്സിലാണ് സംഭവം നടന്നത്. ഇളയ അനുജത്തിയുമൊത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് തന്നെ ആണ്‍കുട്ടികള്‍ പിടിച്ചുകൊണ്ട് പോയതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി. ബലാത്സംഗത്തിന് ഇരയായ ശേഷം വയറു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

എന്നാല്‍, ആണ്‍കുട്ടികള്‍ തങ്ങള്‍ക്ക് മേല്‍ ആരോപിച്ചിരിക്കുന്ന ബലാത്സംഗ കുറ്റം നിഷേധിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

എസ്എസ്എല്‍സി: സേ പരീക്ഷ 12 മുതല്‍

ഇക്കൊല്ലത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ ഉപരിപഠനത്തിനു അര്‍ഹത നേടാത്ത റഗുലര്‍ ...

934 സ്കൂളുകള്‍ക്ക് നൂറു ശതമാനം വിജയം

ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ നൂറു ശതമാനം വിജയം നേടിയ സ്കൂളുകള്‍ 934 എണ്ണം‌. കഴിഞ്ഞ ...

ഗുജറാത്തില്‍ ടോഫി മോഡല്‍ വികസനം: രാഹുല്‍

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിക്കെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ...

റോബിന്‍ കെ ധവാന്‍ നാവികസേനാ മേധാവിയാകും

അഡ്മിറല്‍ ഡികെ ജോഷി രാജിവച്ചതിനെത്തുടര്‍ന്നുണ്ടായ ഒഴിവിലേക്ക് വൈസ്‌ അഡ്മിറല്‍ റോബിന്‍ കെ ...