ബാലപീഡനം: ബെല്‍ജിയം ബിഷപ്പ് രാജിവച്ചു

ബ്രസല്‍‌സ്| WEBDUNIA|
PRO
ബാലപീഡന ആരോപണത്തെ തുടര്‍ന്ന് ബെല്‍ജിയത്തില്‍ ഏറ്റവും ദീര്‍ഘകാലം ബിഷപ്പ് പദവിയിലുരുന്ന റോജര്‍ വാന്‍‌ഗലേവ് രാജിവച്ചു. ബ്രൂഗ്സിലെ ബിഷപ്പായിരുന്നു വാന്‍‌ഗെലുവേ (73) 1984ല്‍ ബിഷപ്പായി അഭിഷിക്തനായ സമയത്താണ് ബാലപീഡനം നടത്തിയെന്ന് സമ്മതിച്ചത്. തന്‍റെ ചെയ്തിയില്‍ വാന്‍‌ഗെലുവേ ഖേദം പ്രകടിപ്പിച്ചു. സഭാമേലധ്യക്ഷന്‍‌മാര്‍ക്കെതിരെ ഒട്ടേറെ ലൈംഗിക ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് വാന്‍‌ഗെലുവിന്‍റെ രാജി.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് യൂറോപ്പിലും യുണൈറ്റഡ് സ്റ്റേറ്റ്സിലും കാത്തലിക് ചര്‍ച്ചിനെ മുള്‍മുനയില്‍ നിര്‍ത്തിയ ബാലപീഡന ആരോപണങ്ങള്‍ തുടങ്ങിയതിന് ശേഷം ബെല്‍ജിയത്തില്‍ നിന്നുള്ള ആദ്യത്തെ രാജിയാണ് വാന്‍‌ഗെലുവേയുടേത്. ആരോപണങ്ങള്‍ ഉയര്‍ന്നതിന് ശേഷം നിരവധി ബിഷപ്പുമാരാണ് രാജിവച്ചത്. കഴിഞ്ഞ നാലുമാസത്തിനിടെ അയര്‍‌ലാന്‍ഡില്‍ മൂന്നുപേരാണ് സ്ഥാനമൊഴിഞ്ഞത്. എന്നാല്‍ രാജിവച്ച ബിഷപ്പുമാരെല്ലാം തന്നെ ബാല പീഡനാരോപണവിധേയരായല്ലായിരുന്നു. ആരോപിതരെ സംരക്ഷിക്കാന്‍ ശ്രമിച്ചു എന്നകുറ്റം ചെയ്തവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു

പൌരോഹിത്യ ജീവിതത്തിന്‍റെ തുടക്കനാളുകളില്‍ താന്‍ പ്രായപൂര്‍ത്തിയാ‍കാത്ത വ്യക്തിയെ ലൈംഗികമായി പീഡിപ്പിച്ചതായി വാന്‍‌ഗെലുവെ സമ്മതിച്ചു. കാഴിഞ്ഞ ദിവസം നടത്തിയ രാജി പ്രഖ്യാപനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ താന്‍ പലപ്പോഴായി ഇതില്‍ പശ്ചാത്തപിക്കുകയും താന്‍ പീഡിപ്പിച്ച വ്യക്തിയോടും കുടുംബത്തോടും മാപ്പ് ചോദിക്കുകയും ചെയ്തു. എന്നാല്‍ ഇത് പീഡിക്കപ്പെട്ട വ്യക്തിയെയോ തന്നെയോ സാന്ത്വനപ്പെടുത്താന്‍ പര്യാപ്തമായില്ലെന്നും വാന്‍‌ഗെലുവേ വിശദീകരിച്ചു. വാന്‍‌ഗെലുവേയുടെ രാജി മാര്‍പാപ്പ സ്വീകരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :