ഒരു ഫേസ്ബുക്ക് കൊലപാതകത്തിന്റെ കഥ

ന്യൂയോര്‍ക്ക്| WEBDUNIA|
PRO
PRO
ഇത് ഒരു ഫേസ്ബുക്ക് കൊലപാതകത്തിന്റെ കഥയാണ്. ഇന്റര്‍നെറ്റ് ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്ബുക്കിന്റെ സേവനം ഉപയോഗപ്പെടുത്തി നടത്തിയ കൊലപാതകത്തിന്റെ കഥ. ഓസ്ട്രേലിയന്‍ കൌമാരക്കാരിയുമായി ഫേസ്ബുക്കിലൂടെ സൌഹൃദം കണ്ടെത്തിയ യുവാവ് നടത്തിയ കൊലപാതകം സോഷ്യല്‍ നെറ്റ്വര്‍ക്ക് ഉപയോക്താക്കള്‍ക്കിടയില്‍ വന്‍ ഭീതി സൃഷ്ടിച്ചിരിക്കുകയാണ്.

ഫേസ്ബുക്ക് വഴി സന്ദേശം കൈമാറിയാണ് കൊലപാതകം നടത്തിയത്. ഓസ്ട്രേലിയക്കാരിയായ നൊന ബെലൊമെസ്സോഫ് ഫേസ്ബുക്ക് വഴിയാണ് പതിനെട്ടുകാരനായ ക്രിസ്റ്റഫര്‍ ജെയിംസ് ഡന്നെവിഗിനെ ആദ്യമായി പരിചയപ്പെടുന്നത്. വ്യാജ പ്രൊഫൈല്‍ വിവരങ്ങള്‍ നല്‍കിയാണ് ഇദ്ദേഹം ഫേസ്ബുക്ക് അക്കൌണ്ടുണ്ടാക്കിയത്.

മൃഗങ്ങളെ സ്നേഹിക്കുന്ന കൌമാരക്കാരിയെ വലയില്‍ ചാടിക്കാനായി അനിമല്‍ വെല്‍‌ഫയര്‍ ഗ്രൂപ്പിന്റെ വക്താവാണെന്ന് കാണിച്ചാണ് ഇദ്ദേഹം വിവരങ്ങള്‍ നല്‍കിയിരുന്നത്. മൃഗങ്ങളെ സ്നേഹിക്കുന്ന ഫേസ്ബുക്ക് സുഹൃത്തിനെ കിട്ടിയ സന്തോഷത്തില്‍ നൊന ഇദ്ദേഹവുമായി ഏറെ അടുത്തു. എങ്കിലും നേരില്‍ കണ്ടിരുന്നില്ല.

ഇതിനിടെ നഗരത്തില്‍ ഒരിടത്ത് പരുക്കേറ്റ നിരവധി മൃഗങ്ങളുണ്ടെന്നും അവറ്റകളെ പരിചരിക്കാന്‍ വരുന്നോ എന്നും ചോദിച്ച് നൊനയ്ക്ക് ഇദ്ദേഹം ഫേസ്ബുക്ക് വഴി സന്ദേശം അയച്ചു. ഇത്തരമൊരു സന്ദേശം ഏറെ സന്തോഷത്തോടെ സ്വീകരിച്ച കൌമാരക്കാരി വീട്ടുകാരുടെ സമ്മതം വാങ്ങി യാത്രയായി.
PRO
PRO


പക്ഷെ, നൊന തിരിച്ചുവന്നില്ല, രണ്ട് ദിവസങ്ങള്‍ക്ക് ശേഷം നഗരത്തിലെ തെരുവില്‍ നിന്ന് ലഭിച്ചത് നൊനയുടെ മൃതദേഹം മാത്രം. പോലീസ് അന്വേഷണം നടത്തി. ഫേസ്ബുക്ക് പേജുകളും സന്ദേശങ്ങളും കണ്ടെത്തി പ്രതിയെയും പിടികൂടി. ഈ കൊലപാതക റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഫേസ്ബുക്ക് അംഗങ്ങള്‍ ഭീതിയിലാണ്.

ആരൊക്കെ, ആരെല്ലാം വധിക്കുമെന്ന ഭീതിയാണ്. ആര്‍ക്കും എപ്പോഴും വ്യാജ പ്രൊഫൈല്‍ നിര്‍മ്മിക്കാം, സാധാരണക്കാരായ സോഷ്യല്‍ നെറ്റ്വര്‍ക്ക് ഉപയോക്താക്കളെ പറ്റിക്കാം. സൂക്ഷിക്കുക... ഫേസ്ബുക്ക് സുഹൃത്തുക്കളെ... അവര്‍ക്കിടയില്‍ കൊലയാളികളും ക്രിമിനലുകളും ഉണ്ടായേക്കാം....


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :