ഹാപ്പി ബര്‍ത്ത് ഡേ സച്ചിന്‍... ബൈ ട്വിറ്റര്‍

മുംബൈ| WEBDUNIA|
PTI
PTI
‘ഹാപ്പി ബര്‍ത്ത് ഡേ സച്ചിന്‍... ബൈ ട്വിറ്റര്‍. മുപ്പത്തിയേഴാം പിറന്നാള്‍ ആഘോഷിക്കുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ട്വിറ്റര്‍ വഴി പതിനായിരക്കണക്കിന് സന്ദേശങ്ങളാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ക്രിക്കറ്റിലെ അത്ഭുത പ്രതിഭ, സെഞ്ച്വറികളുടെ രാജാവ്, മാസ്റ്റര്‍ബ്ലാസ്റ്റര്‍. വ്യക്തിത്വത്തിന്‍റെയും പ്രതിഭയുടെയും മികവിന്‍റെയും കാര്യത്തില്‍ ഇന്ത്യന്‍ താരം സച്ചിന്‍ തെന്‍ഡുല്‍ക്കറിന് സമാനതകളില്ല തുടങ്ങീ സന്ദേശങ്ങളാണ് ട്വിറ്ററിലൂടെ ലഭിച്ചുക്കൊണ്ടിരിക്കുന്നത്.

ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാറൂഖ് ഖാന്‍ മുതല്‍ പ്രമുഖരൊക്കെ തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ സച്ചിന് പിറന്നാള്‍ ആശംസകള്‍ കൈമാറി. ഹാപ്പി ബര്‍ത്ത് ഡേ സച്ചിന്‍! താങ്കളുടെ പരുക്ക് ഉടന്‍ ഭേതമാകട്ടെ എന്നുമാണ് ഷാറൂഖ് ട്വിറ്റര്‍ സന്ദേശത്തിലൂടെ അറിയിച്ചത്.

മുംബൈ ഇന്ത്യന്‍സ് ടീമംഗങ്ങള്‍ക്കൊപ്പം കേക്ക് മുറിച്ചാണ് ഇന്ത്യയുടെ ബാറ്റിംഗ് ഇതിഹാസം ഇക്കുറിയും പിറന്നാള്‍ ആഘോഷിച്ചത്. ഭാര്യ അഞ്ജലിയും മക്കളും ആഘോഷങ്ങളില്‍ പങ്കുചേരാനെത്തിയിരുന്നു. കഴിഞ്ഞ കൊല്ലവും മുംബൈ ഇന്ത്യന്‍സിനൊപ്പമായിരുന്നു സച്ചിന്‍ പിറന്നാള്‍ ആഘോഷിച്ചത്.

പ്രമുഖ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലൊക്കെ സച്ചിന്റെ പിറന്നാള്‍ ആഘോഷിക്കാനായി പ്രത്യേകം പേജുകള്‍ തന്നെ തുടങ്ങിയിട്ടുണ്ട്. സച്ചിന്റെ മുപ്പത്തിയേഴ് വര്‍ഷത്തിനിടയിലെ നേട്ടങ്ങളുടെ ചിത്രങ്ങളും അംഗീകാരങ്ങളും പരസ്പരം മെയിലുകള്‍ വഴിയും സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ വഴിയും കൈമാറിയും ഇഷ്ടതാരത്തിന്റെ പിറന്നാല്‍ ആഘോഷിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :