യക്ഷിക്കഥകളുടെ ആന്‍ഡേഴ്സന്‍

WEBDUNIA|
അഗ്ളി ഡക്കിംഗ്, ദി എംപയേഴ്സ് ന്യൂ ക്ളോത്ത് സ്, ദി പ്രിന്‍സസ് എന്‍റ് ദി പീ തുടങ്ങിയ കഥകള്‍ ഇംഗ്ളീഷിലും മറ്റു ഭാഷകളിലും ജ-നപ്രിയമാണ്. കഥയുടെ സ്വീകാര്യതകൊണ്ട് അവ കഥാകൃത്തിനെക്കാള്‍ ജ-നഹൃദയങ്ങളില്‍ സ്ഥാനം നേടി.

പലര്‍ക്കും ഈ കഥകള്‍ നാടോടിക്കഥകളല്ല എന്ന് അറിയില്ലഡെന്‍മാര്‍ക്ക്കാരന്‍ ക്രിസ്ത്യന്‍ ആന്‍ഡേഴ്സന്‍റെ യക്ഷിക്കഥ (ഫെയറി ടെയ് ല്‍) കളിലെ ചിലതാണ് മേല്‍പറഞ്ഞത് എന്ന് കേള്‍ക്കുമ്പോള്‍ പലരും അത്ഭുത പെട്ടേക്കാം.

ക്രിസ്ത്യന്‍ ആന്‍റേഴ്സന്‍റെ അനശ്വരമായ യക്ഷിക്കഥകളുടെ ആദ്യഭാഗം പുറത്തിറങ്ങിയത് 1835 ഡിസംബര്‍ ഒന്നാം തീയതി ആയിരുന്നു. അന്‍റേഴ്സന്‍റെ അവസാന പുസ്തകം ഇറങ്ങിയതും ഡിസംബറിലായിരുന്നു.

1936 ലും 1937 ലും യക്ഷ്ക്കഥകളുടെ രണ്ടും മൂന്നും ഭാഗങ്ങളിറങ്ങി. എന്നാല്‍ ആദ്യകാലങ്ങളില്‍ തെല്ലു നീരസത്തോടെയാണ് ജ-നം സ്വീകരിച്ചത്. 1938 ലും 1945 ലും ഇറങ്ങിയ പുസ്തകങ്ങള്‍ പതിയെ ജ-നപ്രിയമാവാന്‍ തുടങ്ങി.

ആന്‍റേഴ്സന്‍റെ പ്രതിഭ മുഴുവന്‍ സംയോജ-ിച്ച ഒരു സൃഷ്ടിയായ ഫെയറി ടെയ് ല്‍ 1847-48 വര്‍ഷങ്ങളില്‍ രണ്ടു പുതിയ വാല്യങ്ങള്‍ കൂടി ഇറങ്ങി. 1872 ലെ ക്രിസ്തുമസ് കാലത്താണ് അദ്ദേഹത്തിന്‍റെ അവസാന ഫെയറി ടെയ് ല്‍ പുറത്തിറങ്ങിയത്.

ഏപ്രില്‍ രണ്ടാം തീയതി ഡെന്‍മാര്‍ക്കിലെ ഒഡെന്‍സെ നഗരത്തിലായിരുന്നു ഹാന്‍സ് ക്രിസ്ത്യന്‍ ആന്‍റേഴ്സന്‍റെ ജ-നനം. പാവപ്പെട്ട ചെരുപ്പുകുത്തിയുടെ മകനായി ജ-നിച്ച ആന്‍റേഴ്സന്‍റെ ബാല്യകാലം യാതനകളുടെ നടുവിലായിരുന്നു.

പതിനൊന്നാം വയസ്സില്‍ അച്ഛന്‍ മരിക്കുന്നതോടെ തീര്‍ത്തും ഏകനായ ഈ കുട്ടിക്ക് വിദ്യാഭ്യാസം തുടരാന്‍ കഴിഞ്ഞില്ല.പക്ഷെ ഷേക്സ്പീയര്‍ സാഹിത്യത്തില്‍ ആകൃഷ്ടനായി.

വീട്ടുകാരുടെ അന്ധവിശാസം ഏറെ സ്വാധീനം ചെലുത്തപ്പെട്ട ബാലന്‍ ചെറുപ്പത്തിലേ ഭാവന കൂടുതല്‍ ഉള്ള കൂട്ടത്തിലായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :